Friday September 22, 2017
Latest Updates

എയര്‍ ലിംഗസില്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ ആലോചിക്കുന്നില്ലെന്ന് എത്തിഹാദ് എയര്‍ലൈന്‍സ്

എയര്‍ ലിംഗസില്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ ആലോചിക്കുന്നില്ലെന്ന് എത്തിഹാദ് എയര്‍ലൈന്‍സ്

അബുദാബി: എയര്‍ ലിംഗസില്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ ആലോചിക്കുന്നില്ലെന്ന് എത്തിഹാദ് എയര്‍ലൈന്‍സ്. എത്തിഹാദ് എയര്‍ ലൈന്‍സിന് നിലവില്‍ എയര്‍ ലിംഗസില്‍ 5 ശതമാനം ഓഹരിയാനുള്ളത്. ബ്രിട്ടീഷ് എയര്‍വെയ്‌സ് എയര്‍ ലിംഗസില്‍ 1 ബില്യന്‍ യൂറോയുടെ ഓഹരി വാങ്ങാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ എത്തിഹാദും ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എയര്‍ ലിംഗസില്‍ കൂടുതല്‍ ഓഹരി വാങ്ങുമെന്ന് എത്തിഹാദ് ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ഹോഗനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉടനടി ഓഹരി വാങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം എത്തിഹാദിന് എയര്‍ ലിംഗസില്‍ 49 ശതമാനത്തിലധികം ഓഹരി വാങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് എയര്‍വെയ്‌സ് എയര്‍ ലിംഗസില്‍ നിയന്ത്രണാ ധികാര മുള്ള ഓഹരി പങ്കാളിത്തം സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു ബദലായി എത്തിഹാദും ഓഹരി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു എന്നായിരുന്നു വാര്‍ത്ത.

Scroll To Top