Wednesday January 25, 2017
Latest Updates

എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചു

എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചു

ജക്കാര്‍ത്ത: കടലില്‍ തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചു. വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന ഇന്തോനേഷ്യന്‍ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്ലാക്ക് ബോക്‌സ് കണ്ടെടുത്താല്‍ അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും. വിമാനത്തിന്റെ വാല്‍ ഭാഗത്തായാണ് ബ്ലാക്‌സ് ബോക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

എന്നാല്‍ ബുധനാഴ്ച വിമാനത്തിന്റെ വാല്‍ ഭാഗം കണ്ടെത്തിയെങ്കിലും ബ്ലാക്ക് ബോക്‌സ് വേര്‍പെട്ടിരുന്നു. കടലിന്റെ അടിയില്‍ 30 കിലോമീറ്റര്‍ താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ വാല്‍ ഭാഗം കണ്ടെത്തിയത്. ഇതുവരെ 43 മൃതദേഹങ്ങളും മാറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. 162 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് ആരും രക്ഷപെട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് അധികൃതരുടെ നിഗമനം. ഇനിയും നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുണ്ട്.

ഡിസംബര്‍ 28 നാണ് ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിമാനം ജാവ കടലിടുക്കില്‍ തകര്‍ന്ന് വീണതായി കണ്ടെത്തുകയായിരുന്നു.

Scroll To Top