Wednesday May 24, 2017
Latest Updates

എയര്‍ ഏഷ്യ: ദുരന്തത്തിലേക്ക് നയിച്ചത് മോശം കാലാവസ്ഥയാകാമെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥ ഏജന്‍സി

എയര്‍ ഏഷ്യ: ദുരന്തത്തിലേക്ക് നയിച്ചത് മോശം കാലാവസ്ഥയാകാമെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥ ഏജന്‍സി

ജക്കാര്‍ത്ത: മോശം കാലാവസ്ഥയാകാം എയര്‍ ഏഷ്യ വിമാനം തകര്‍ന്നതിന്റെ കാരണമെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥ പഠന ഏജന്‍സി. കടുത്ത തണുപ്പ് കാരണം വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായിരിക്കാമെന്ന് കാലാവസ്ഥ വിദഗ്ദര്‍ അനുമാനിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ജാവ കടലിടുക്കില്‍ തകര്‍ന്നു വീണത്.

വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വിമാനം തകര്‍ന്നതിന്റെ കാരണം സംബന്ധിച്ച് നിഗമനത്തിലേക്ക് ഇന്തോനേഷ്യ എത്തിയിരിക്കുന്നത്. തണുപ്പ് കൂടുന്നത് കൂളിങ്ങില്‍ പ്രശ്‌നമുണ്ടാക്കും. ഇത് എഞ്ചിന്റെ പ്രവര്‍ത്തനം തകരാറിലാക്കും. വിമാനത്തിന്റെ യാത്ര സംബന്ധിച്ച് ഇതുവരെ ലഭിച്ച വിവരങ്ങളും വിമാന അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങളും കാലാവസ്ഥയാകാം അപകട കാരണമെന്ന നിഗമനത്തിലേക്ക് നയിക്കുന്നു.

വിമാനവുമായുള്ള ബന്ധം നഷ്ടപെടുന്നതിന് തൊട്ടു മുമ്പ് കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ പൈലറ്റ് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പൈലറ്റ് ഉയര്‍ന്നു പറക്കാന്‍ അനുമതി തേടിയത്. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെയുള്ളവ ലഭിച്ചാല്‍ മാത്രമേ വ്യക്തമാകൂ.

Scroll To Top