Tuesday April 25, 2017
Latest Updates

എയര്‍പോര്‍ട്ട് അടച്ചിടല്‍ സമരം :പരിഹാര നിര്‍ദേശവുമായി വരേദ്കര്‍

എയര്‍പോര്‍ട്ട് അടച്ചിടല്‍ സമരം :പരിഹാര നിര്‍ദേശവുമായി വരേദ്കര്‍

ഡബ്ലിന്‍ :വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചേക്കുമെന്ന് കരുതപ്പെടുന്ന സമര പരിപാടികളില്‍ നിന്നും പിന്തിരിഞ്ഞ് ,പെന്‍ഷന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിഹാര നടപടികള്‍
പെട്ടെന്നു തന്നെ തീരുമാനിക്കണമെന്ന നിര്‍ദ്ദേശവുമായി ഗതാഗത വകുപ്പ്
മന്ത്രി ലിയോ വരേദ്കര്‍ രംഗത്തെത്തി. എസ്‌ഐപിടിയുവിനോടും എയര്‍ലിംഗസിനോട്
രാജ്യത്തുള്ള വിമാനത്താവളങ്ങളോടുമാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍
കൈക്കൊള്ളാന്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
എയര്‍ലിംഗസും മൂന്നു പ്രധാന എയര്‍പോര്‍ട്ടുകളും പെന്‍ഷന്‍ സ്‌കീമില്‍
കൊണ്ടുവന്നിരിക്കുന്ന കുറവുകള്‍ക്കെതിരെ സമരനടപടികള്‍ സ്വീകരിക്കണമോ
എന്നു തീരുമാനിക്കുന്നതിനായി എസ്‌ഐപിടിയു അഭിപ്രായവോട്ടെടുപ്പ് നടത്താനും
തീരുമാനിച്ചിട്ടുണ്ട്.
സിക്‌സ് നേഷന്‍സ് റഗ്ബി , സെന്റ് പാട്രിക് ദിനം തുടങ്ങിയവ പോലുള്ള പ്രധാന
ദിവസങ്ങളില്‍ ഉണ്ടാവുന്ന വിമാന യാത്രാ തടസങ്ങള്‍ രാജ്യത്തെ കാര്യമായി
ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വശങ്ങളും മനസിലാക്കി ഇത്തരം ഒരു സമര നടപടികളിലേക്ക് നീങ്ങുന്നതില്‍
നിന്നും യൂണിയനുകള്‍ പിന്തിരിയണമെന്നും മന്ത്രി
ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റേതൊരു സ്ഥാപനത്തിലും ഉണ്ടാവുന്ന അതേതരത്തിലുള്ള പെന്‍ഷന്‍ ഫണ്ട്
പ്രശ്‌നങ്ങള്‍ തന്നെയാണ് ഇവിടെ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷകള്‍ക്കൊത്ത് പെന്‍ഷന്‍ സ്‌കീമുകള്‍ ഉയര്‍ത്താന്‍ കമ്പനി
തയ്യാറാവാതിരിക്കുമ്പോള്‍ അവിടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മോശമാവുകയാണ്.
ഏതു തരത്തിലായാലും സമര നടപടികളിലേക്ക് നീങ്ങാതിരിക്കാനാണ് രണ്ടു വിഭാഗവും
ശ്രദ്ധിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

Scroll To Top