Wednesday January 24, 2018
Latest Updates

എയര്‍കോം സര്‍വീസ് നിരക്കുകള്‍ കൂട്ടുന്നു

എയര്‍കോം സര്‍വീസ് നിരക്കുകള്‍ കൂട്ടുന്നു

ഡബ്ലിന്‍: എയര്‍കോം നിരക്ക് കൂട്ടുന്നു. ഗാര്‍ഹിക, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് നിരക്ക് കൂടും. വര്‍ധിച്ച നിരക്ക് ഏപ്രില്‍ പകുതിയോടെ നിലവില്‍ വരും. നിരക്ക് വര്‍ധന നിലവില്‍ വരുന്നതോടെ വാര്‍ഷിക ബില്ലില്‍ 60 യൂറോ വരെ വര്‍ധിക്കും. ചില ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂറോ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വ്യാവസായിക മേഖലയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്ലില്‍ 9 യൂറോവരെ വര്‍ധിക്കും. ഇവരുടെ വാര്‍ഷിക ബില്ലില്‍ 108 യൂറോയുടെ വര്‍ധന ഉണ്ടാകും. ബ്രോഡ്ബാന്‍ഡ്, ടെലിവിഷന്‍, മൊബൈല്‍ തുടങ്ങിയ ബണ്ടില്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നവരുടെ സബ്‌സ്‌ക്രിപ്ക്ഷന്‍ ഫീസും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. നാല് വര്‍ഷത്തിനിടയിലെ ആദ്യത്തെ നിരക്ക് വര്‍ധനയാണ് ഇതെന്ന് എയര്‍കോം എംഡി ജോണ്‍ ഫ്‌ലോര്‍ഷീന്‍ പറഞ്ഞു.

Scroll To Top