Thursday October 18, 2018
Latest Updates

എമ്മാ മെക്കി മഹൂന വിടവാങ്ങി,യാത്രയായത് സെര്‍വിക്കല്‍ കാന്‍സര്‍ പരിശോധനാ വിവാദത്തിലെ ഇരകളിലൊരാള്‍ 

എമ്മാ മെക്കി മഹൂന വിടവാങ്ങി,യാത്രയായത് സെര്‍വിക്കല്‍ കാന്‍സര്‍ പരിശോധനാ വിവാദത്തിലെ ഇരകളിലൊരാള്‍ 

കെറി :സെര്‍വിക്കല്‍ കാന്‍സര്‍ പരിശോധനാ വിവാദത്തിലെ ഇരകളിലൊരാളായ എമ്മാ മെക്കി മഥുന(37) വിടവാങ്ങി.കൗണ്ടി കെറിയുടെ ഈ ധീര വനിതയ്ക്ക് അഞ്ച് കുട്ടികളുണ്ട്.ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് മരണത്തോടടുക്കുമ്പോഴും ഒരിക്കലും ഇരയായി കാണാന്‍ ഇഷ്ടപ്പെടാത്ത ആ വ്യക്തിത്വം മുമ്പ് തന്നെ വാര്‍ത്തയിലും സോഷ്യല്‍ മീഡിയയിലും പ്രമുഖ സ്ഥാനം നേടിയിരുന്നു.

സെര്‍വിക്കല്‍ പരിശോധനാ വിവാദത്തില്‍ ഈ വര്‍ഷം മെയ് മാസം എച്ച്എസ്ഇയ്ക്കും യുഎസ് ലാബിനുമെതിരായ കേസ് 7.5 മില്ല്യന്‍ യൂറോ നഷ്ടപരിഹാരം വാങ്ങി ഇവര്‍ ഒത്തുതീര്‍ത്തിരുന്നു.

2010ലും 2013ലും രണ്ട് സെര്‍വിക് സ്മിര്‍ സ്ലൈഡുകളുടെ തെറ്റുകള്‍ എച്ച്എസ്ഇ കണ്ടെത്തിയിരുന്നു.സെര്‍വിക്കല്‍ പരിശോധനാ് ഓഡിറ്റില്‍ പിഴവുകള്‍ കണ്ടെത്തിയെങ്കിലും വിശദാംശം വെളിപ്പെടുത്താതെ എച്ച്എസ്ഇ അത് മൂടിവെച്ചു.പിന്നീട് ഇക്കാര്യം സമ്മതിച്ചിരുന്നു.അതിന്റെ ഉത്തരവാദിത്വവും എച്എസ്ഇ ഏറ്റെടുത്തിരുന്നു.

ആര്‍ടിഇയുടെ സിക്സ് വണ്‍ ന്യൂസില്‍ അതിഥിയായെത്തിയ ഇവര്‍ മഹാരോഗിയായി സംസാരിക്കാന്‍ തയ്യാറായില്ല. മരണം തൊട്ടുമുന്നിലുണ്ടെന്നു അറിഞ്ഞിട്ടും പതറാതെ, രോഗിയുടെ വിഷമതകളൊന്നും പങ്കുവെയ്ക്കാന്‍ മഥുന തയ്യാറായില്ല.

തികച്ചും സാധാരണ സ്ത്രീയെ പോലെ ഇടപെട്ട ഇവര്‍ അസാമാന്യ ധൈര്യത്തിനുടമയായിരുന്നു. എച്എസ്ഇയുമായുള്ള കേസിലെ സെറ്റില്‍മെന്റിനെക്കുറിച്ചാണ് അവര്‍ ആര്‍ടിഇയോട് സംസാരിച്ചത്.ഇത്രയും പെട്ടെന്നു അവര്‍ വിട്ടുപോകുമെന്ന് കരുതിയില്ല.ഗര്‍ഭാശയ കാന്‍സര്‍ കുംഭകോണം വെളിപ്പെടുത്തിയ വിക്കി ഫെലോന്‍ പറഞ്ഞു.വിവാദമായ കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറായത് സ്വന്തം മക്കള്‍ക്കുവേണ്ടിയായിരുന്നു. രണ്ടു വയസ്സുമുതല്‍ 16വയസ്സുവരെ പ്രായമുള്ള തന്റെ കുഞ്ഞുങ്ങള്‍ താന്‍ പോയാലും നന്നായി ജീവിക്കണമെന്നായിരുന്നു മഥുന ആഗ്രഹിച്ചത്.അതിനാല്‍ അവര്‍ ജീവിതത്തോട് പൊരുതുകയായിരുന്നു. 

മിഥുനയുടെ വേര്‍പാട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അനുശോചന പ്രവാഹവുമൊഴുകാന്‍ തുടങ്ങി.

അയര്‍ലണ്ട്പ്രസിഡന്റ് ഹിഗ്ഗിന്‍സ് ,ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്, ഫിന്നാ ഫെയ്ല്‍ ലീഡര്‍ മൈക്കിള്‍ മാര്‍ട്ടിന്‍,ഷീന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മാക് ഡൊണാള്‍ഡ് തുടങ്ങി പ്രമുഖരുടെ ഒരു നിരതന്നെ അനുശോചന സന്ദേശവുമായെത്തി.

ഒരു പ്രസ്താവനയില്‍, ഐറിഷ് കാന്‍സര്‍ സൊസൈറ്റിയും അനുശോചനം രേഖപ്പെടുത്തി.

വിവാദമായ സെര്‍വിക്കല്‍ പരിശോധനാ വിവാദത്തിന്റെ ഇരയായിരുന്നു എമ്മ .2016ലായിരുന്നു ഇവരുടെ രോഗം സ്ഥിരീകരിച്ചത്. 2013ല്‍ രണ്ടു തവണ സെര്‍വിക്കല്‍ പരിശോധന നടത്തിയെങ്കിലും രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് രോഗം സ്ഥിരീകരിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.രോഗം തലച്ചോറിനെ ബാധിച്ചതോടെ ജീവിതത്തിലേക്കൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. എന്നിട്ടും അതിനെ സധൈര്യം നേരിടുകയായിരുന്നു എമ്മ .

Scroll To Top