Monday September 25, 2017
Latest Updates

എബോള സാധാരണ രോഗമെന്ന് ഗ്രാമവാസികള്‍,സര്‍ക്കാരിനെതിരെ ലൈബീരിയയില്‍ പ്രക്ഷോഭം 

എബോള സാധാരണ രോഗമെന്ന് ഗ്രാമവാസികള്‍,സര്‍ക്കാരിനെതിരെ ലൈബീരിയയില്‍ പ്രക്ഷോഭം 

ലൈബീരിയ: പശ്ചിമാഫ്രിക്കയില്‍ പടന്നു കൊണ്ടിരിക്കുന്ന എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എബോള വൈറസ് ബാധ മൂലം എത്രപേര്‍ മരിച്ചിട്ടുണ്ടെന്നു പോലും വ്യക്തമല്ലെന്ന് അന്താരാഷ്ട്ര ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. 

പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനെക്കാളും വേഗത്തിലാണ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നും യുദ്ധസമാനമായ അവസ്ഥയാണ് രാജ്യമൊട്ടുക്ക് നിലനില്‍ക്കുന്നതെന്നും അവര്‍ പറയുന്നു.

അതേ സമയം എബോള രോഗികളെ പാര്‍പ്പിക്കാനായി ലൈബീരിയയിലെ വെസ്റ്റ് പോയിന്റ്‌റില്‍ ആരംഭിച്ച പ്രത്യേക സംരക്ഷണകേന്ദ്രത്തിന് വെളിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പ്രതിഷേധവുമായി എത്തി.എബോള കൃത്രിമമായി സൃഷ്ട്ടിക്കപ്പെട്ട ഒരു പ്രചരണം മാത്രമാണെന്നും ,ആഫ്രിക്കന്‍ വംശജര്‍ക്ക് സാധാരണ വരുന്ന ഒരു അസുഖം മാത്രമാണ് ഇതെന്നുമായിരുന്നു ജനക്കൂട്ടത്തിന്റെ പ്രഖ്യാപനം.

‘വെസ്റ്റ് പോയിന്റില്‍ എബോളയില്ല ‘എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ജനക്കൂട്ടം സംരക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന അവരുടെ ബന്ധുക്കളെ പുറത്തിറക്കാന്‍ ശ്രമിച്ചു.ഏതാനം പേര്‍ സംരക്ഷണ കേന്ദ്രത്തിന്റെ മതില്‍ ചാടി രക്ഷപ്പെട്ടു.

എബോളയുടെ രോഗാവസ്ഥ 6 മാസമെങ്കിലും തുടരുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. 

 എബോള ബാധിച്ച കുട്ടിയുമായി സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് നീങ്ങുന്ന ഒരു അച്ഛന്‍


എബോള ബാധിച്ച കുട്ടിയുമായി സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് നീങ്ങുന്ന ഒരു അച്ഛന്‍


ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഹാര താണ്ഡവമാടുന്ന എബോള വൈറസ് അതിമാരകമായ രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു മറ്റ് രാജ്യങ്ങളിലേക്കുള്ള വ്യാപനം തടയാന്‍ മാര്‍ഗങ്ങളില്ലാതെ ലോക രാഷ്ട്രങ്ങള്‍ പകച്ചുനില്‍ക്കുന്നു.ഈ രോഗം പിടിപെടുന്ന 90 ശതമാനം പേരിലും മരണ സാധ്യത കൂടുതലാണ്. 1976 ല്‍ സുഡാനിലെ നസാറ കോക്കോ റിപ്പബ്ലിക്കിലെ യാമ്പൂകൂ ഗ്രാമത്തിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. യാമ്പൂകൂ ഗ്രാമത്തിനടുത്തുകൂടി ഒഴുകുന്ന എബോള അരുവിയുടെ പേരുമായി ബന്ധപ്പെട്ടാണ് ഇതിന് എബോള വൈറസ് എന്ന പേര് വന്നത്.

 മരിച്ചു വീണ ഒരാളുടെ മൃതദേഹം നീക്കം ചെയ്യാന്‍ എത്തിയവര്‍


മരിച്ചു വീണ ഒരാളുടെ മൃതദേഹം നീക്കം ചെയ്യാന്‍ എത്തിയവര്‍


രോഗം ബാധിച്ച ചിമ്പാന്‍സി, ഗോറില്ല, വവ്വാല്‍, കുരങ്ങ്, മുള്ളന്‍പന്നി, മാന്‍ തുടങ്ങിയ ജീവികളുടെ രക്തത്തില്‍ നിന്നും മറ്റു സ്രവങ്ങളില്‍ നിന്നുമാണ് എബോള രോഗം മനുഷ്യന് പിടിപെട്ടത്. രോഗം ബാധിച്ച ആളുകളുമായി ഇടപഴകുമ്പോള്‍ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ ദേഹത്ത് പുരളുമ്പോഴാണ് രോഗം ബാധിക്കുന്നത്. എബോള ബാധ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധ വരുന്നുണ്ട്.

എബോള വൈറസ് കാറ്റുപോലെ മുന്നേറിക്കൊണ്ടിരിക്കവേ അതിന്റെ ഓരോ ദിവസത്തെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഒരു ഫോട്ടോഗ്രാഫര്‍ ജീവന്‍ പണയം വച്ചുകൊണ്ട് ലൈബീരിയയിലെ മണ്‍റോവിയിലിറങ്ങുകയുണ്ടായി. 

എബോള ബാധിച്ച സ്ത്രീയെ സന്ദര്‍ശിക്കാനെത്തിയ അയല്‍ക്കാര്‍ ദൂരെ നിന്നും കരയുന്നു

എബോള ബാധിച്ച സ്ത്രീയെ സന്ദര്‍ശിക്കാനെത്തിയ അയല്‍ക്കാര്‍ ദൂരെ നിന്നും കരയുന്നു


ഗെറ്റി ഇമേജസിന്റെ ജോണ്‍ മൂര്‍ എന്ന ഫോട്ടോഗ്രാഫറാണ് സാഹസികമായി ചിത്രങ്ങള്‍ എടുത്തത്. രോഗം മൂലം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട രോഗികളെയും സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ് വളര്‍ത്തിയ കുട്ടികള്‍ രോഗബാധമൂലം തെരുവിലലഞ്ഞ് ഒടുവില്‍ അവിടെ വീണ് മരിക്കുന്നതിന്റേയും ചിത്രങ്ങളാണ് ജോണ്‍ മൂര്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.

സ്‌പെയിനില്‍ നിന്നുള്ള വൈദികനായ മൈക്കില്‍ പാര്‍ജേസിനെ എബോള ബാധിച്ച നിലയില്‍ ഇന്നലെ മാഡ്രീഡില്‍ എത്തിച്ചു.എബോള ബാധിച്ച നിലയില്‍ ചികിത്സക്കായി യൂറോപ്പില്‍ എത്തിച്ച ആദ്യയാളാണ് ഈ മിഷനറി വൈദികന്‍.പ്രത്യേക വിമാനത്തിലാണ് ഇദ്ദേഹത്തെ സ്പയിനില്‍ എത്തിച്ചത്

 എബോള ബാധിച്ച സ്പാനീഷ് വൈദികനെ പ്രത്യേക വിമാനത്തില്‍ മാഡ്രിഡീല്‍ എത്തിച്ചപ്പോള്‍


എബോള ബാധിച്ച സ്പാനീഷ് വൈദികനെ പ്രത്യേക വിമാനത്തില്‍ മാഡ്രിഡീല്‍ എത്തിച്ചപ്പോള്‍

ഒറ്റപ്പെട്ടു പോയവര്‍

ഒറ്റപ്പെട്ടു പോയവര്‍

 

Scroll To Top