Wednesday August 16, 2017
Latest Updates

എബോള: മലയാളികള്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍

എബോള: മലയാളികള്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: എബോള ബാധിത പ്രദേശങ്ങളില നിന്ന് മടങ്ങി എത്തിയ 821 ഇന്ത്യക്കാര്‍ നിരീക്ഷണത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മലയാളികള്‍ ഉള്‍പ്പെടെയുള്ളവ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നുള്ളവരും നിരീക്ഷണത്തിലുണ്ട്. ഇന്ത്യയില്‍ ഇതുവരെ എബോള രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആഗസ്ത് 25ന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയവരെയാണ് വിവധ ആശുപത്രികളില്‍ നിരീക്ഷിക്കുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങള്‍ കൂടാതെ കൊച്ചിയിലെത്തിയ എട്ട് പേരിലും എബോള ടെസ്റ്റുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.ഇന്ത്യയില്‍ മടങ്ങി എത്തിയവരില്‍ ഭൂരിപക്ഷം പേരും നൈജീരിയയില്‍ നിന്നും ലൈബീരിയയില്‍ നിന്നുമാണ്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും എബോള ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന വിമാനങ്ങള്‍ പ്രത്യേക ബേയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ അവിടെ വെച്ചുതന്നെ ആരോഗ്യപരിശോധന നടത്തും. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഉടന്‍ വിട്ടയക്കും. നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പ്രത്യേക തയ്യാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റും.

Scroll To Top