Friday July 21, 2017
Latest Updates

എബോള ബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞതായി ലോകാരോഗ്യ സംഘടന

എബോള ബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞതായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് എബോള ബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞതായി ലോകാരോഗ്യ സംഘടന. ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 10,141 പേര്‍ക്ക് എബോള ബാധിച്ചതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഇവരില്‍ 4922 പേര്‍ മരണമടഞ്ഞു. ആദ്യമായി എബോള പൊട്ടിപ്പുറപ്പെട്ടത് ആഫ്രിക്കയിലാണ്. വടക്കന്‍ ആഫ്രിക്കയില്‍ ആയിരക്കണക്കിന് പേര്‍ക്ക് എബോള ബാധിച്ചു. പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കും എബോള പടര്‍ന്നു. എന്നാല്‍ ആഫ്രിക്കയിലെപ്പോലെ അമേരിക്കയിലും യൂറോപ്പിലും സ്ഥിതിഗതികള്‍ വഷളായില്ല.

ഫലപ്രദമായ മരുന്നുകള്‍ ലഭ്യമല്ലാത്തതും രോഗ നിര്‍ണ്ണയം വൈകിയതുമാണ് മരണ സംഖ്യ കൂടാന്‍ കാരണം. എബോള ബാധ രൂക്ഷമായിരുന്ന നൈജീരിയയില്‍ നിന്ന് രോഗം തുടച്ചു മാറ്റാനായത് ലോകാരോഗ്യ സംഘടനയക്ക് ആശ്വാസകരമായ വാര്‍ത്തയാണ്. അതേസമയം ഇതുവരെ രോഗബാധ ഇല്ലാതിരുന്ന മാലിയിലും രോഗം കണ്ടെത്തി. മാലിയില്‍ എബോള ബാധിച്ച രണ്ടു വയസുകാരിയാണ് മരണമടഞ്ഞത്.

Scroll To Top