Friday May 26, 2017
Latest Updates

എബോളയെന്ന് സംശയം ഡല്‍ഹിയില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍

എബോളയെന്ന് സംശയം ഡല്‍ഹിയില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: എബോള രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബോള ബാധിത പ്രദേശമായ ലൈബീരിയയില്‍ നിന്ന് എത്തിയ മൂന്ന് പേരെയാണ് ആശുപത്രിയിലാക്കിയത്. വിദഗ്ദ പരിശോധനകള്‍ക്ക് ശേഷമേ രോഗനിര്ണ്ണയം സാധ്യമാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എബോള ഭീഷണിയുള്ള ലൈബീരിയയില്‍ നിന്ന് 112 അംഗ സംഘമാണ് ഇന്ത്യയില്‍ മടങ്ങി എത്തിയത്. ഇതില്‍ 3 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തുന്നവര്‍ക്ക് ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ സൌത്ത് ആഫ്രിക്കാന്‍ എയര്‍ലൈന്‍സില്‍ എത്തിയവരിലാണ് എബോള ലക്ഷണം കണ്ടെത്തിയത്.

ഇത്യോപ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വെയ്‌സ്, ജെറ്റ് എയര്‍വെയ്‌സ്, സൗത്ത് ആഫ്രിക്കന്‍ എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികളാണ് എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് എത്തുന്ന വിമാനങ്ങള്‍ അണുവിമുക്തമാക്കിയ ശേഷമാണ് മാറ്റ് യാത്രക്കാരെ കയറാന്‍ അനുവദിക്കുന്നതും.

Scroll To Top