Monday May 22, 2017
Latest Updates

എബിസിഡി ടീം വീണ്ടും ഒന്നിക്കുന്നു; ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍

എബിസിഡി ടീം വീണ്ടും ഒന്നിക്കുന്നു; ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ എബിസിഡി ടീം വീണ്ടും ഒന്നിക്കുന്നു. എബിസിഡിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഉണ്ണി. ആറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബെസ്റ്റ് ആക്ടറിലൂടെ സംവിധാന രംഗത്തെത്തിയ മാര്‍ട്ടിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. പ്രണയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്.
എബിസിഡിയിലൂടെ മലയാളത്തില്‍ നായികയായ അപര്‍ണ ഗോപിനാഥ് ഈ ചിത്രത്തിലും വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ നായിക അപര്‍ണയല്ല. നായികാ കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുക എന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.
ഗുജറാത്ത്, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങിലായാകും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. റഫീക് അഹ്മദും സന്തോഷ് വര്‍മ്മയും എഴുതുന്ന ഗാനങ്ങള്‍ക്ക് ഗോപീ സുന്ദര്‍ സംഗീതം നല്‍കും. ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Scroll To Top