Saturday November 18, 2017
Latest Updates

എന്‍ സി ടി സ്റ്റൈല്‍ പരിശോധന അയര്‍ലണ്ടിലെ വാടക വീടുകള്‍ക്കും വേണമെന്ന് ആവശ്യമുയരുന്നു

എന്‍ സി ടി സ്റ്റൈല്‍ പരിശോധന അയര്‍ലണ്ടിലെ വാടക വീടുകള്‍ക്കും വേണമെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍ :വാടകക്കെട്ടിടങ്ങളുടെ ശോച്യാവസ്ഥ സംബന്ധിച്ച ആര്‍ടിഇയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എന്‍.ടി.സി.ശൈലിയിലുള്ള പരിശോധന വേണമെന്ന ആവശ്യമുയര്‍ന്നു.പ്രതിപക്ഷ പാര്‍ടികളും,റെന്റല്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകളുമാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്.

കൂടുതല്‍ ആളുകള്‍ തങ്ങുന്ന മുറികള്‍, തകര്‍ന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ ദുസ്സഹമായ സംഗതികളാണ് ആര്‍ടിഇ പുറത്തുകൊണ്ടുവന്നത്. രഹസ്യ അന്വേഷണത്തിനു ശേഷം ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് മൂന്ന് കെട്ടിടങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. മൂന്നു കെട്ടിടങ്ങളിലായി 120ല്‍ കൂടുതല്‍ വാടകക്കാരാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ നാഷണല്‍ ഓവര്‍സൈറ്റ് ആന്‍ഡ് ഓഡിറ്റ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സ്വകാര്യ വാടകക്കെട്ടിടങ്ങളുടെ സൗകര്യങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.31 ലോക്കല്‍ അതോറിറ്റികളിലെ സ്വകാര്യ വാടക സ്ഥലങ്ങളില്‍ പരിശോധിക്കുന്നതിന് 65 മുഴുവന്‍ സമയ ജീവനക്കാരാണ് ഉള്ളത്.പരിശോധിച്ച വസ്തുക്കളുടെ 55 ശതമാനവും ആരോഗ്യസുരക്ഷാ നിലവാരം പുലര്‍ത്തുന്നില്ലെന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്.

ഭൂവുടമകളുടെ ഏക ലക്ഷ്യം ലാഭം പരമാവധിയാക്കുകയെന്നതാണെന്ന് ഫിയന ഫെയിലിന്റെ ഹൗസിംഗ് വക്താവ് ബാരി കോവന്‍ പറഞ്ഞു.വാടകവീട്ടിലെ നിലവാരങ്ങള്‍ ഉറപ്പാക്കുന്നതിന് പുതിയ എന്‍ടിസി ടൈപ്പ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വാടകവീടുകള്‍ പരിശോധിക്കുകയെന്ന തദ്ദേശ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനത്തിന് ഗവണ്‍മെന്റ് പണം നല്‍കണം. സുരക്ഷിതമല്ലാത്ത, അപര്യാപ്തമായ ഇടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനെതിരെ കണ്ണടയ്ക്കുന്നത് തുടരാനാകില്ല, അദ്ദേഹം പറഞ്ഞു.

സ്വകാര്യ വാടക വീടുകളുടെ പരിശോധനകള്‍ കുറ്റമറ്റതാക്കുന്നതിനായി സ്വകാര്യ പ്രമേയം അവതരിപ്പിക്കുമെന്ന് ഷീന്‍ ഫെയ്ന്‍ ഭവന വക്താവ് ഇയോണ്‍ ഒ ബ്രോന്‍ പറഞ്ഞു.എല്ലാ സ്വകാര്യ വാടകവീടുകളും സ്ഥിരമായി പരിശോധിക്കുന്ന എന്‍.ടി.സി. സംവിധാനം മെച്ചപ്പെട്ട നിലവാരം ഉറപ്പുവരുത്തുമെന്ന് ബ്രോന്‍ പറഞ്ഞു.വീടുകളില്‍ അഗ്‌നിസുരക്ഷയില്ലാത്തത് ഗുരുതരപ്രശ്നമാണെന്ന്‌ലേബര്‍ പാര്‍ട്ടി വക്താവ് ജാന്‍ ഒ സുള്ളിവന്‍ പറഞ്ഞു.

ഉയര്‍ന്ന വാടകയും താമസസൗകര്യങ്ങളുടെ അപര്യാപ്തതയും കുടിയേറ്റക്കാരെ വിലകുറഞ്ഞതും താങ്ങാനാവുന്നതുമായ താമസസ്ഥലത്തേക്ക് കയറ്റിവിടുകയാണെന്ന് ഡബ്ലിനിലെ റെന്റല്‍ റൈറ്റ്സ് ഗ്രൂപ്പിന്റെ മാനേജര്‍ സ്റ്റീഫന്‍ ലാര്‍ജ് പറഞ്ഞു.

Scroll To Top