Thursday January 19, 2017
Latest Updates

എന്‍ഡിടിവിയുടെ രണ്ടാംഘട്ട സര്‍വേയില്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം; കേരളത്തില്‍ എല്‍ഡിഎഫ്

എന്‍ഡിടിവിയുടെ രണ്ടാംഘട്ട സര്‍വേയില്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം; കേരളത്തില്‍ എല്‍ഡിഎഫ്

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് എന്‍ഡിടിവി സര്‍വേ. എന്‍ ഡി എ സഖ്യത്തിന് 275 സീറ്റ് നേടാനാകുമെന്നാണ് എന്‍ഡി സര്‍വ്വേയുടെ അവസാന ഘട്ട സര്‍വേ പ്രവചനം. ഭരിക്കാന്‍ 272 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ മാസം നടത്തിയ സര്‍വെയില്‍ എന്‍ഡിഎയ്ക്ക് 230 സീറ്റുകളാണ് എന്‍ഡിടിവി പ്രവചിച്ചിരുന്നത്.

എന്നാല്‍ ഒരു മാസം കൊണ്ട് രാഷ്ട്രീയ സാഹചര്യം മാറി എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് എത്താവുന്ന സാഹചര്യം ഉണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. പുതിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബിജെപി ഒറ്റയ്ക്ക് 226 സീറ്റ് നേടും. ബാക്കി ഘടകകക്ഷികള്‍ എല്ലാവരും കൂടി ഭരണം നേടാനുള്ള സീറ്റുകള്‍ നേടും. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, മഹാരാഷ്ട്ര  എന്നീ സംസ്ഥാനങ്ങളില്‍ നിന്നാകും ബിജെപി പ്രധാനമായും നേട്ടം കൊയ്യുക. യുപിഎ സഖ്യത്തിന് 111 സീറ്റാണ് എന്‍ഡിടിവി പ്രവചിക്കുന്നത്.

കേരളത്തില്‍ ഇടതുമുന്നണിക്ക് 12 സീറ്റും യുഡിഎഫിന് 8 സീറ്റും സര്‍വേ പ്രവചിക്കുന്നു. ആദ്യഘട്ട സര്‍വെയില്‍ കേരളത്തില്‍ എല്‍ഡിഎഫിന് 11 സീറ്റാണ് പ്രവചിച്ചിരുന്നത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നാല് ഘട്ടം പോളിംഗ് കഴിഞ്ഞതിന് ശേഷമുള്ള സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയാണ് എന്‍ഡിടിവി സര്‍വേയുടെ രണ്ടാം ഘട്ട ഫലങ്ങള്‍ തയ്യാറാക്കിയത്.

Scroll To Top