Thursday February 23, 2017
Latest Updates

എന്നിസിനെ ആഹ്ലാദ സാന്ദ്രമാക്കി സി ഐ എ യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍

എന്നിസിനെ ആഹ്ലാദ സാന്ദ്രമാക്കി സി ഐ എ യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍

ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തി ല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ എന്നിസിലെ കമ്മ്യൂണിറ്റി ഹാളില്‍ നടത്തപ്പെട്ടു. സ്‌കിറ്റ്, ഡാന്‍സ്, കുട്ടികളുടെ ഓര്‍ക്കസ്ട്ര, മുതിര്‍ന്നവരുടെ ക്രിസ്തുമസ് കരോള്‍, പഞ്ചാബി ഡാന്‍സ് എന്നിവയോടെ നടത്തപ്പെട്ട ആഘോഷങ്ങളില്‍ നോര്‍ത്ത് ഇന്ത്യക്കാരും മറ്റ് ഏഷ്യന്‍ വംശജരും പങ്കെടുത്തു.ennis 2

ജോമോന്‍ ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടികള്‍ക്ക് പ്രിന്‍സ്,ജസ്റ്റിന്‍, സിജു, ടിജോ, ടോണി, ഈപ്പച്ചന്‍, മേരിക്കുട്ടി, സോണി എന്നിവര്‍ നേതൃത്വം നല്‍കി. റവ.ഫാ.ടോം ഹോഗന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന ആഘോഷ പരിപാടിയില്‍ സാന്താക്ലോസ് ഏവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.ennisw
ക്രിസ്തുമസ് കേക്ക് വിതരണവും ക്രിസ്തുമസ് ഡിന്നറും ഒരുക്കിയിരുന്നു. സോള്‍ ബീറ്റ്‌സ് ഒരുക്കിയ ഗാനമേളയും നടത്തപ്പെട്ടു. സിജു പോള്‍ നന്ദി പറഞ്ഞു. ആഘോഷപരിപാടികള്‍ മനോഹരമാക്കിയ ഏവര്‍ക്കും ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നന്ദിയര്‍പ്പിച്ചു .ഏവര്‍ക്കും ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top