Saturday July 22, 2017
Latest Updates

എന്നാല്‍ ഒരു കാപ്പി കുടിച്ചാലോ….ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അകാലമരണം ഉണ്ടാവില്ല!

എന്നാല്‍ ഒരു കാപ്പി കുടിച്ചാലോ….ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അകാലമരണം ഉണ്ടാവില്ല!

ഡബ്ലിന്‍ :എന്നാല്‍ ഒരു കാപ്പി കുടിച്ചാലോ എന്നാരെങ്കിലും ചോദിച്ചാല്‍ മടിക്കേണ്ട ,ഒന്നോ രണ്ടോ കാപ്പിയാകാമല്ലോ എന്ന് പറഞ്ഞോളൂ. കാരണം ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അകാലമരണം ഉണ്ടാവില്ലെന്നാണ് പുതിയ പഠന റിപോര്‍ട്. കരള്‍രോഗങ്ങളോ സ്ട്രോക്ക് അടക്കമുള്ള ആകസ്മിക പ്രശ്നങ്ങളോ അവരെ ബാധിക്കില്ല.ആണായാലും പെണ്ണായാലും കാപ്പികുടിക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ഡോക്ടര്‍മാരുടെ ശക്തമായ ഉപദേശം.
10 യൂറോപ്യന്‍ രാജ്യങ്ങളിലായി 16 വര്‍ഷം നടത്തിയ പഠനത്തിലാണ് ഈ സംഗതികള്‍ തെളിഞ്ഞത്. ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ വിദഗ്ധരാണ് പഠനം നടത്തിയത്.

കാഫീന്‍ അടങ്ങാത്ത കാപ്പിയും ഇതേ ഫലങ്ങളാണ് നല്‍കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. കാഫീന്‍ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഒന്നല്ലെങ്കിലും പ്രകൃതിദത്തമായ കാപ്പി കരളിനും ശരീരത്തിന്റെ പ്രതിരോധ ശേഷിയേയുമൊക്കെ പുഷ്ടിപ്പെടുത്തുമെന്നു തന്നെയാണ് പഠനത്തില്‍ തെളിഞ്ഞത്.എന്നാല്‍ കാപ്പി അമിതമായി ഉപയോഗിച്ചാല്‍ അതും പ്രശ്നമാണ്. കാപ്പിയുടെ അമിതോപയോഗം സ്ത്രീകളില്‍ ഓവറി കാന്‍സറിന് കാരണമാകുമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ചെറുപ്പത്തില്‍ മരിക്കാനുള്ള സാധ്യത 18% കുറവാണ്.സ്ത്രീകള്‍ക്ക് ഇത് എട്ടു ശതമാനമാണ്.

കാപ്പി കുടിക്കുന്ന 80%പേര്‍ക്കും കരള്‍രോഗത്തെ പേടിക്കാനില്ല.അതുപോലെ ദഹന സംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണം കാപ്പി കുടിക്കുന്ന 59% പുരുഷന്മാര്‍ക്കും 40% സ്ത്രീകള്‍ക്കും ഉണ്ടാവില്ല.സ്ത്രീകളില്‍ സ്ട്രോക്കിനുള്ള സാധ്യത 30% കുറയ്ക്കും. പുരുഷന്മാര്‍ക്ക് ഇത് 17% ആണ്.

Scroll To Top