Sunday April 23, 2017
Latest Updates

എന്തിനാണ് ഡബ്ലിനിലെ ആ രണ്ടു കുട്ടികളെ ഗാര്‍ഡ പിടിച്ചു കൊണ്ട് പോയത് ? ഒരു അന്വേഷണം

എന്തിനാണ് ഡബ്ലിനിലെ ആ രണ്ടു കുട്ടികളെ ഗാര്‍ഡ പിടിച്ചു കൊണ്ട് പോയത് ? ഒരു അന്വേഷണം

എന്തിനാണ് അയര്‍ലണ്ടുകാര്‍ കുടിയേറ്റക്കാര്‍ക്കുനേരെ വംശീയ ആക്രണവുമായി മുന്നോട്ടു നീങ്ങുന്നത്? പാവപ്പെട്ടവരെന്നോ പണക്കാരെന്നോ നോക്കാതെ കുടിയേറ്റ സമൂഹത്തിനെ വംശീയമായി താഴ്ത്തിക്കെട്ടാനായി പലതരം ആക്രമണ പരമ്പരകള്‍ അഴിച്ചു വിടുന്നതെന്തിനാണ്? സോഷ്യല്‍ മീഡിയകള്‍ വഴിപോലും ഇവര്‍ക്കെതിരെ കരുക്കള്‍ നീക്കുകയാണ് വംശീയവാദികളായ ചിലര്‍.

കഴിഞ്ഞ ദിവസങ്ങളിലായി വെസ്റ്റ് ഡബ്ലിനിലെ രണ്ടു റോമന്‍ കുടുംബങ്ങളില്‍ നിന്നായി സംശയത്തിന്റെ പേരില്‍ കുട്ടികളെ ഗാര്‍ഡ നേരിട്ടുചെന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് പൂര്‍ണ്ണമായും വംശീയമായ അക്രമമായിട്ടാണ് റോമന്‍ കമ്മ്യൂണിറ്റി സംഘടനകള്‍ കണ്ടത്.

എന്തായിരുന്നു ഈ ഏറ്റെടുക്കലിന് കാരണമായത്? ഇതിന്റെ തുടക്കം കുറിക്കുന്നത് ടിവി 3യുടെ പോള്‍ കൊണോലി ഇന്‍വെസ്റ്റിഗേറ്റ്‌സ് വെബ്‌പേജില്‍ വന്ന പേരുവെളിപ്പെടുത്താത്ത ഒരു മെസ്സേജ് ആയിരുന്നു . ചെമ്പന്‍ തലമുടിയും നീലക്കണ്ണുകളുമുള്ള 7 വയസ്സുകാരിപ്പെണ്‍കുട്ടി അവളുടെ സ്വന്തം അച്ഛനമ്മമാരല്ലാത്ത റോമന്‍ കുടുംബത്തിന്റെ കൂടെ താമസിക്കുന്നതായായിരുന്നു മെസ്സേജില്‍ പറഞ്ഞിരിക്കുന്നത്.mariaro

ഇത് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഏതാണ്ട് അതേ സാഹചര്യം കാണിച്ചുകൊണ്ട് അജ്ഞാതനായ ഒരാളുടെ ഫോണ്‍ സന്ദേശം ഗാര്‍ഡയ്ക്കും ലഭിച്ചു. എന്നാല്‍ അതില്‍ പറഞ്ഞത് വെളുത്ത തലമുടിയുള്ള രണ്ടുവയസ്സുകാരനെ കുറിച്ചായിരുന്നു. അതും റോമന്‍ കുടുംബത്തില്‍ തന്നെ.

ഏതോ ഐറിഷ് വംശജരുടെ മക്കളെ റോമാക്കാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന വാര്‍ത്തകള്‍ അതോടെ പ്രചരിക്കാന്‍ തുടങ്ങി.

ഇതേ തുടര്‍ന്നാണ് ഗാര്‍ഡ രണ്ടു വീടുകളിലും പോയി കുട്ടികളെ കസ്റ്റഡിയിലെടുത്തത്. ആദ്യം ഗാര്‍ഡ പറഞ്ഞതും ഇതേ കാര്യങ്ങള്‍ തന്നെയായിരുന്നു.പക്ഷേ കെണിയില്‍ പെട്ടുപോയി എന്ന് മനസിലാക്കിയപ്പോള്‍ സോഷ്യല്‍ വെല്‍ഫയര്‍ തട്ടിപ്പ് പരിശോധിക്കാനാണ് പോയതെന്നായി ഗാര്‍ഡ കേന്ദ്രങ്ങള്‍.

മണിക്കൂറുകള്‍ക്കുള്ളില്‍ വാര്‍ത്ത കാട്ടുതീ പോലെ പടരാന്‍ തുടങ്ങി. ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ഇതിനെ വംശീയവത്കരിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരുന്നു. ഒട്ടുമിക്ക മാധ്യമങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

തങ്ങളുടെ കുഞ്ഞുങ്ങളെ തിരികെ തരണമെന്ന ആവശ്യമായിരുന്നു രണ്ടു റോമന്‍ കുടുംബങ്ങള്‍ക്കും ഗാര്‍ഡയോട് പറയാനുണ്ടായിരുന്നത്.

എന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടുമടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടും കുട്ടികള്‍ ഇവരുടേതു തന്നെയാണെന്ന് വിശ്വസിക്കാന്‍ ഗാര്‍ഡ തയ്യാറായതേയില്ല. തുടര്‍ന്ന ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് ഈ കുടുംബങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്. തുടര്‍ന്ന് ബുധനാഴ്ച്ചയോടെ രണ്ടുകുട്ടികളെയും അവരുടെ രക്ഷിതാക്കളെ തന്നെ തിരികെയേല്‍പ്പിച്ചു.

ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കാന്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന് പ്രത്യേക അധികാരത്തോടെയുള്ള ഉത്തരവാദിത്വവും നല്‍കിയിട്ടുണ്ട്. ഗാര്‍ഡയുടെയും എച്ച്എസ്ഇയുടെയും നടപടികളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഓംബുഡ്‌സ്മാന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം
.
അയര്‍ലണ്ടിലെ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഓംബുഡ്‌സ്മാന്‍ എമിലി ലോഗന്‍ പറഞ്ഞു. സ്വതന്ത്രമായ, ഒരു വിഭാഗവും സ്വാധീനിക്കാത്ത അന്വേഷണം നടത്തണമെന്നതാണ് തന്റെ തത്വമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന നിലപാടുകളെക്കുറിച്ചുള്ള പലതരം ചോദ്യങ്ങള്‍ക്കും ഉത്തരമാകും ഈ അന്വേഷണം.
തൊലിയുടെയും മുടിയുടെയും നിറം നോക്കി റോമന്‍ കമ്മ്യൂണിറ്റിയെ തരംതിരിക്കാനാവില്ലെന്നും എല്ലാ റോമക്കാരും കടും നിറത്തിലുള്ള തൊലിയുള്ളവരല്ലെന്നും യൂറോപ്യന്‍ റോമ റൈറ്റ്‌സ് സെന്ററുമായി ബന്ധപ്പെട്ട ബുദാപെസ്റ്റ് തലവന്‍ ദസിദറ്യു ഗര്‍ഗലി പറഞ്ഞു. ഉയര്‍ന്നുവന്ന ഇത്തരം കേസുകള്‍ വംശീയപരമായി ലക്ഷ്യംവയ്ക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ന്യൂനപങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഇമിഗ്രന്റ് കൗണ്‍സില്‍ ചീഫ് എക്‌സിക്യുട്ടിവ് ഡെനിസ് കാള്‍ടണ്‍ ആവശ്യപ്പെട്ടു.

ഗാര്‍ഡ ഈ രണ്ടു കേസുകളും നല്ല ഉദ്ദേശത്തോടെ തന്നെയാണ് കൈകാര്യം ചെയ്തതെന്നാണ് നിയമമന്ത്രി അലന്‍ ഷാറ്റര്‍ പറയുന്നത്.എന്തായാലും കുടിയേറ്റക്കാര്‍ക്ക് നേരെയുള്ള കൈയേറ്റം പരക്കെ അപലപിക്കപ്പെട്ടു എന്ന് മാത്രം അവര്‍ക്ക് സമാധാനിക്കാം.like-and-share

Scroll To Top