Sunday October 22, 2017
Latest Updates

എന്താണീ ബ്രക്‌സിറ്റ് ; ബ്രിട്ടീഷ് പൗരന്മാര്‍ ആശയക്കുഴപ്പത്തിലോ ?

എന്താണീ ബ്രക്‌സിറ്റ് ; ബ്രിട്ടീഷ് പൗരന്മാര്‍ ആശയക്കുഴപ്പത്തിലോ ?

ഡബ്ലിന്‍:ബ്രക്സിറ്റ് സംബന്ധിച്ച് ബ്രിട്ടീഷ് പൗരന്മാരില്‍ വലിയ ആശയക്കുഴപ്പവും മിഥ്യാധാരണയുമെന്ന് സര്‍വെ റിപോര്‍ട്.

രാഷ്ട്രീയക്കാരുടെയും ജനഹിതപരിശോധനാ വിദഗ്ധരുടെയും തന്ത്രമായിരുന്നു ബ്രക്സിറ്റെന്ന് പൊതുജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്നു സര്‍വെ പറയുന്നു.അതിന്റെ സാങ്കേതിക പ്രശ്നങ്ങളും വിപണി സംബന്ധമായ സംഗതികളുമൊന്നും ജനങ്ങള്‍ക്ക് വേണ്ടവിധത്തില്‍ മനസ്സിലാക്കിയിരുന്നില്ല.ബ്രക്സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരത്തെ പിന്തുണയ്ക്കുന്നവരാണ് സര്‍വെയില്‍ പങ്കെടുത്ത 88%പേരും.

ബ്രക്സിറ്റ് എന്താണെന്നതിനെക്കുറിച്ച് യാതോരു ധാരണയുമില്ലാതെയാണ് ആളുകള്‍ ററഫറണ്ടത്തില്‍ പങ്കെടുത്തതെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതാണ്.ഇതിനു കടകവിരുദ്ധമായ അഭിപ്രായ പ്രകടനമാണ് അതിര്‍ത്തികളില്‍ കസ്റ്റംസ് പരിശോധനയെ സംബന്ധിച്ച് ഇവര്‍ രേഖപ്പെടുത്തിയത്.69% പേരാണ് കസ്റ്റംസ് പരിശോധന വേണമെന്നു വെളിപ്പെടുത്തിയത്.57% പേര്‍ക്കാകട്ടെ അതിര്‍ത്തികള്‍ അടയ്ക്കുന്നതോ തുറക്കുന്നതോ പ്രശ്നമല്ല താനും.

എന്നിരുന്നാലും ഭൂരിപക്ഷം പേരും ബ്രക്സിറ്റിന്റെ പേരില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായമുള്ളവരാണ്.68% പേരാണ് ബ്രക്സിറിന്മേലുള്ള നിലപാട് കൂടുതല്‍ കര്‍ക്കശമാക്കണമെന്ന് അഭിപ്രായപ്പെട്ടത്.റഫറണ്ടത്തിന്റെ ഫലത്തെ പൂര്‍ണമായും ബഹുമാനിച്ചില്ലെന്നത് സമ്മതിച്ചുതരാന്‍ ഭൂരിപക്ഷം പേരും വ്യക്തിപരമായി തയ്യാറായില്ലെന്നും സര്‍വെ പറയുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സും ഓക്സഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് 3000 പേരില്‍ നടത്തിയ സര്‍വെയാണ് ബസ് ഫീഡ് ന്യൂസ് പ്രസിദ്ധീകരിച്ചത്.

Scroll To Top