Tuesday October 16, 2018
Latest Updates

എത്തിഹാദ് എമിറ്റൈറ്സുമായി ലയനം നടത്തിയേക്കും,നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കുറയ്ക്കില്ലെന്ന് ഉറപ്പായി 

എത്തിഹാദ് എമിറ്റൈറ്സുമായി ലയനം നടത്തിയേക്കും,നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കുറയ്ക്കില്ലെന്ന് ഉറപ്പായി 

അബുദാബി :തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന എത്തിഹാദിനെ എമിറൈറ്റ്സ് എയര്‍ലൈന്‍സ് ഏറ്റെടുത്തേക്കും. ഡവ്വി സ്റ്റോക്ക്ബ്രോക്കേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എത്തിഹാദിന്റെ കഴിഞ്ഞ ചീഫ് എക്സിക്യൂട്ടീവ് ആയ ജെയിംസ് ഹോഗന്റ തന്ത്രങ്ങളും കമ്പനിക്ക് ഒരു തരത്തിലുളള പുരോഗതിയുണ്ടാക്കിയില്ല എന്ന് മാത്രല്ല ഒന്നുകൂടി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായി. ജെയിംസ് ഹോഗന്റ പദ്ധതികള്‍ക്കനുസരിച്ച് യൂറോപ്പിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ ഇവയൊന്നും കമ്പനിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചില്ല.

എത്തിഹാദ്, എമറൈറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ കമ്പനികള്‍ അയര്‍ലണ്ടില്‍ മികച്ച സേവനങ്ങളില്‍പ്പെടുന്നവയാണ്. ഇവ ഡബ്ലിനില്‍ നിന്ന് ദിവസേനെ രണ്ട് ട്രിപ്പുകള്‍ വിധം ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

എയര്‍ബെര്‍ലിന്‍, അല്‍ഇറ്റാലിയ തുടങ്ങിയ വിമാന കമ്പനികളില്‍ എത്തിഹാദ് നിക്ഷേപം നടത്തിയിരുന്നെങ്കിലും അവയെല്ലാം സാമ്പത്തികമായി വന്‍ നഷ്ടം കമ്പനിക്ക് വരുത്തിവെച്ചു. അബുദാബി നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് വിമാനകമ്പനികളുടെ തകര്‍ച്ചയെന്നും റിപ്പോര്‍ട്ടുകളുണ്ട്.യൂറോപ്പില്‍ നിന്നുള്ള യാത്രാനിരക്കുകള്‍ കുറയ്ക്കാതിരിക്കാനുള്ള വിമാനക്കമ്പനികളുടെ താത്പര്യമില്ലായ്മയും സ്വന്തം സാമ്പത്തിക സ്ഥിതിയുടെ ഭാഗമാണ് എന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്,

Scroll To Top