Thursday August 17, 2017
Latest Updates

എഡ് ഷീരാന്റെ ഐറിഷ് സംഗീതപരിപാടിയുടെ ടിക്കറ്റിനായി ഇന്നലെ മുതലേ ക്യൂ !

എഡ് ഷീരാന്റെ ഐറിഷ് സംഗീതപരിപാടിയുടെ ടിക്കറ്റിനായി ഇന്നലെ മുതലേ ക്യൂ !

ഡബ്ലിന്‍ :അടുത്ത വര്‍ഷം മെയ് മാസം നടക്കുന്ന അമേരിക്കന്‍ ഗായകന്റെ പ്രോഗ്രാമിന്റെ ടിക്കറ്റിനായി ഇന്നലെ മുതല്‍ ആരാധകരുടെ ക്യു തുടങ്ങി. ഗായകന്‍ ഏഡ് ഷീരാന്‍ തന്റെ അയര്‍ലണ്ട് ടൂര്‍ അടുത്ത മെയ് മാസത്തിലാണെന്നു പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാവിലെ ഒമ്പതുമുതലാണ് ടിക്കറ്റ്മാസ്റ്റര്‍ ഔട്ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങുന്നത്. എന്നാല്‍ ഗായകന്റെ കടുത്ത ആരാധകര്‍ നേരത്തേതന്നെ ടിക്കറ്റ് ഉറപ്പാക്കാന്‍ ഒരുങ്ങുകയാണ്.ഡബ്ലിന്‍,ബെല്‍ഫാസ്റ്റ്,ഗാല്‍വെ,കോര്‍ക്ക് എന്നിവിടങ്ങളിലാണ് സംഗീത പരിപാടി നടക്കുന്നത്.കോര്‍ക്കിലും ഗാല്‍വെയിലുമെല്ലാം ആരാധകര്‍ ഇന്നലെ ഉച്ച മുതല്‍ ക്യു തുടങ്ങിക്കഴിഞ്ഞു.കോര്‍ക്കിലെ പെയ്ര്ക് യി ചോമിഖ്,ബെല്‍ഫാസ്റ്റിലെ ബൗച്ചര്‍ റോഡിലെ പ്ലേയിംഗ് ഫീല്‍ഡ്,ഗാല്‍വേയിലെ പിയേഴ്സ് സ്റ്റേഡിയം,ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് പ്രോഗ്രാം നടക്കുക.

ജനപ്രിയഗായകന്‍ രണ്ട് സംഗീത പരിപാടികള്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചിരുന്നു.അവയുടെ ടിക്കറ്റുകള്‍ അഞ്ച് മിനിറ്റിനുള്ളല്‍ തീര്‍ന്നിരുന്നു.ടിക്കറ്റുകളുടെ കരിഞ്ചന്ത വില്‍പ്പന തടയുന്നതിന് ക്രഡിറ്റ് കാര്‍ഡ് മുഖേന മാത്രമേ ടിക്കറ്റ് ലഭിക്കൂ.കുട്ടികളുടെ പേരില്‍ ടിക്കറ്റെടുക്കണമെങ്കില്‍പ്പോലും രേഖകള്‍ കാണിക്കേണ്ടതുണ്ട്.

Scroll To Top