Saturday July 21, 2018
Latest Updates

എട്ടാം ഭരണഘടനാ ഭേദഗതി: റഫറണ്ടത്തിനുള്ള ബില്‍ പാസായി,ഇനി പടയൊരുക്കം 

എട്ടാം ഭരണഘടനാ ഭേദഗതി: റഫറണ്ടത്തിനുള്ള ബില്‍ പാസായി,ഇനി പടയൊരുക്കം 

ഡബ്ലിന്‍:എട്ടാം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട റഫറണ്ടം നടപ്പിലാക്കുന്നതിനുള്ള ബില്‍ ഡയല്‍ പാസാക്കി. 25 ന് എതിരെ 97 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്.

എതിരഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭൂരിപക്ഷ വോട്ടു നേടിയ ബില്‍ അബോര്‍ഷന്‍ റഫറണ്ടം നടപ്പിലാക്കുന്നതിന് വഴിയൊരുക്കും. മൂന്ന് ദിവസത്തെ ചര്‍ച്ചക്കായി ബില്‍ സെനഡിലേക്കു അയക്കും.

ഫിയന്ന ഫാളില്‍ നിന്നുള്ള 17 TD മാരാണ് റഫറണ്ടത്തിന് എതിരായി വോട്ടു ചെയ്തത്. മറ്റു പാര്‍ട്ടികളില്‍ നിന്നായി എട്ടു പേരും. അതേസമയം റഫറണ്ടം നടപ്പിലാക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സിന്‍ ഫിന്‍ വ്യക്തമാക്കി.

റഫറണ്ടം പാസ്സാകുമ്പോള്‍ ജനങ്ങള്‍ അനുകൂല നിലപാട് കൈക്കൊള്ളുമെന്നാണ് ഗവണ്മെന്റ് പ്രതീക്ഷിക്കുന്നത്. അതേസമയം റഫറണ്ടത്തിന്റെ റിസള്‍ട്ട് എന്തായാലും അതിനെ സ്വാഗതം ചെയ്യുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ അറിയിച്ചു. പരാജയപ്പെടുന്ന പക്ഷം പുതിയൊരു റഫറണ്ടത്തെ പറ്റി പിന്നീട് ചിന്തിക്കില്ലെന്നും മന്ത്രി പറഞ്ഞു. എട്ടാം നിയമ ഭേദഗതി റദ്ദാക്കുന്നതിനു പരാജയപ്പെടുന്ന പക്ഷം വീണ്ടും റഫറണ്ടം ക്യാമ്പയിന്‍ നടപ്പാക്കുമെന്ന എംപ്ലോയ്മെന്റ് അഫായേഴ്‌സ് മന്ത്രി റെജീന ഡോഹെര്‍ട്ടിയുടെ പ്രസ്താവനക്കെതിരെ സംസാരിക്കുകയായിരുന്നു മന്ത്രി.

Scroll To Top