Monday February 27, 2017
Latest Updates

എടിഎം സംവിധാനത്തില്‍ പിഴവുകള്‍ :നൂറു കണക്കിന് യന്ത്രങ്ങള്‍ പ്രവര്‍ത്തന രഹിതം

എടിഎം സംവിധാനത്തില്‍ പിഴവുകള്‍ :നൂറു കണക്കിന് യന്ത്രങ്ങള്‍ പ്രവര്‍ത്തന രഹിതം

ഡബ്ലിന്‍ :നൂറുകണക്കിന് എടിഎം മെഷീനുകളെ പ്രവര്‍ത്തന രഹിതമാക്കി ബാങ്ക് ഐടി പ്രശ്‌നങ്ങള്‍. രാജ്യത്തിന്റെ പല ഭാഗത്തുള്ള മെഷീനുകളും ഐടി പ്രശ്‌നം കാരണം പലപ്പോഴും പൂട്ടിയിടേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.
സമയം കഴിഞ്ഞ ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളുമാണ് സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. പലതരം വൈറസുകളുടെ ആക്രമണവും സോഫ്റ്റ്‌വെയറുകളെ തകരാറിലാക്കുകയും ഇതുവഴി മെഷീന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ പ്രശ്‌ന ബാധിതമായ എടിഎം മെഷീനുകള്‍ യാതൊരു മുന്നറിയിപ്പും നല്‍കാന്‍ സാധിക്കാതെ മരവിപ്പിക്കുകയോ അടച്ചിടുകയോ ചെയ്യേണ്ടി വന്നിട്ടുമുണ്ട്.
അള്‍സ്റ്റര്‍ ബാങ്കും ബാങ്ക് ഓഫ് അയര്‍ലണ്ടും, എഐബിയും പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഈ പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുകയില്ലെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍.
എടിഎം പ്രശ്‌നങ്ങള്‍ക്ക് പലതരം കാരണങ്ങളും നിലനില്‍ക്കേ അടുത്ത ഏപ്രില്‍ 8ട്ടോടെ സോഫ്റ്റ്‌വെയര്‍ ഷട്ഡൗണിന് വഴി തെളിയിക്കുകയാണ് മൈക്രോസോഫ്റ്റ്.
80ശതമാനത്തോളം ഐറിഷ് എടിഎമ്മുകളിലും വിന്‍ഡോസ് എക്‌സ്പി ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കൃത്യമായ രീതിയില്‍ അപ്‌ഡേറ്റ് ചെയ്യാത്തതും ഹാക്കിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വെക്കുന്നതും എല്ലാം തന്നെ പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കുകയാണ്.
എക്‌സ്പി കംപ്യൂട്ടറുകളിലും സിസ്റ്റത്തിലും ഇനി മുതല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നത്തിനും വഴിയൊരുക്കാത്ത തരം മാറ്റത്തിനാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ ശ്രമിക്കുന്നത്.
അയര്‍ലണ്ടില്‍ മൊത്തത്തില്‍ 3,300റോളം എടിഎം മെഷീനുകളാണുള്ളത്. അതില്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ 1,400 എണ്ണവും അള്‍സ്റ്റര്‍ ബാങ്കിന്റെ 1,100 എണ്ണവും എഐബിയുടെ 756 എണ്ണവുമാണുള്ളത്.
എക്‌സ്പി ഷട്ഡൗണ്‍ ലോകത്താകമാനമുള്ള കാല്‍ഭാഗത്തോളം കംപ്യൂട്ടറുകളെയും ബാധിച്ചിട്ടുണ്ട്. പത്തിലൊന്നു ശതമാനത്തോളം ഐറിഷ് പെഴ്‌സണല്‍ കംപ്യൂട്ടറുകളെയും ഇത് ബാധിച്ചിരിക്കുന്നതായാണ് ഐറിഷ് വെബ് കൗണ്‍സില്‍ ഫേമായ സ്റ്റേറ്റ്കൗണ്ടറിന്റെ കണ്ടെത്തലില്‍ വ്യക്തമാവുന്നത്. ഇപ്പോഴും മിക്ക പബ്ലിക് സെക്ടറുകളിലും ഓപറേറ്റിംഗ് സിസ്റ്റമായി എക്‌സ്പി തന്നെയാണ് ഉപയോഗിച്ചുവരുന്നത്.
ഏപ്രില്‍ എട്ടിനു ശേഷം എടിഎം മെഷീനുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് എടിഎം മെഷീന്‍ മാനുഫോക്ച്ചറിംഗ് കമ്പനികളില്‍ വമ്പന്‍മാരില്‍ ഒരാളായ എന്‍സിആര്‍ വക്താവ് അറിയിക്കുന്നത്.
ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ പെട്ടെന്ന് വിന്‍ഡോസ് 7നിലേക്ക് മാറില്ലെങ്കിലും സത്യസന്ധമായ സുരക്ഷിതമായ സിസ്റ്റത്തിലേക്ക് സാവധാനം മാറാനുള്ള പദ്ധതിയും ഒരുക്കുന്നുണ്ടെന്ന് എന്‍സിആര്‍ വക്താവ് പറഞ്ഞു.
പെട്ടെന്ന് പുതിയ സിസ്റ്റം സ്വീകരിക്കാന്‍ തയ്യാറാവാത്ത ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെയും സ്വീകരിക്കാന്‍ തയ്യാറായ സ്ഥാപനങ്ങളെയും എന്‍സിആര്‍ ഒരുപോലെ പിന്തുണയ്ക്കുന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
എക്‌സ്പി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളുടെ സുരക്ഷിതാവസ്ഥ വളരെ അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് ഐടി സെക്യൂരിറ്റി വിദഗ്ദ്ധര്‍ പറയുന്നത്.
മറ്റ് ഓപറേറ്റിംഗ് സെറ്റിംഗുകളെ അപേക്ഷിച്ച് വിന്‍ഡോസ് എക്‌സ്പി ഉപയോഗിക്കുമ്പോള്‍ സുരക്ഷിതമല്ലാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ഇത്തരം സിസ്റ്റങ്ങളെ വെറസുകള്‍ എളുപ്പത്തില്‍ ആക്രമിക്കുന്നുണ്ടെന്നും ഐടി സെക്യൂരിറ്റി ഫേമായ ബിഎച്ച് കണ്‍സല്‍ട്ടിംഗ് സ്ഥാപകന്‍ ബ്രിയാന്‍ ഹോനന്‍ പറഞ്ഞു.
വിന്‍ഡോസ് എക്‌സ്പി ഉപഭോക്താക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരുന്നതായി മൈക്രോസോഫ്റ്റ് പറയുന്നു.
വിന്‍ഡോസ് 8നെ അപേക്ഷിച്ച് 21 മടങ്ങ് അപകടാവസ്ഥയാണ് വിന്‍ഡോസ് എക്‌സ്പി ഉപഭോക്താക്കള്‍ നേരിടേണ്ടുന്നതെന്നാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ടിന്റെ വിന്‍ഡോസ് എക്‌സിക്യൂട്ടീവ് പാട്രിക് വാര്‍ഡ് പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നം ഏപ്രില്‍ 8നു ശേഷം ഉണ്ടാവില്ലെന്ന് വാര്‍ഡ് ഉറപ്പിച്ച് പറയുകയും ചെയ്യുന്നു.
വിന്‍ഡോസ് എക്‌സ്പി വളരെ പ്രശ്‌നബാധിതമായി തുടരുന്നുവെങ്കിലും ഇപ്പോഴും നല്ല രീതിയില്‍ വ്യാപാരത്തില്‍ ഇരിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റം തന്നെയാണ് വിന്‍ഡോസ് എക്‌സ്പി എന്നാണ് വാര്‍ഡ് പറയുന്നത്.
ഏപ്രില്‍ 8നുശേഷം വിന്‍ഡോസ് എക്‌സ്പി വളരെ കുറഞ്ഞ രീതിയില്‍ മാത്രമേ ഉപഭോക്താക്കള്‍ക്കു മുന്നിലേക്ക് എത്തപ്പെടുകയുള്ളൂവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതനുസരിച്ച് കൂടുതല്‍ തുക അടക്കുന്നവര്‍ക്ക് മാത്രമായിരിക്കും വിന്‍ഡോസ് എക്‌സ്പി അനുവദിക്കുക.

Scroll To Top