Wednesday January 18, 2017
Latest Updates

എടിഎം കവര്‍ച്ച വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്

എടിഎം കവര്‍ച്ച വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്

ഗാല്‍വേ: എടിഎം മെഷീനുമായി ബന്ധപ്പെട്ട് കവര്‍ച്ച വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. മോഷണത്തിനായി ഇപ്പോള്‍ എടിഎം ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത് വര്‍ദ്ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു സംഘം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നതായി മുന്‍പ് തന്നെ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ സംഘം ഡൊനഗല്‍, ഗാല്‍വേ, ലിമറിക്, ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകള്‍ ലക്ഷ്യം വച്ചാണ് മോഷണങ്ങള്‍ തുടരുന്നത്.
എടിഎമ്മുകളില്‍ ഹൈടെക് കാര്‍ഡ് റീഡറുകള്‍ വരെ സ്ഥാപിച്ചുകഴിഞ്ഞുവെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. കാഷ് മെഷീനില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഉപഭോക്താക്കള്‍ തങ്ങളുടെ പിന്‍ നമ്പര്‍ മറച്ചുപിടിക്കണമെന്ന് ഗാര്‍ഡയും അധികൃതരും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Scroll To Top