Saturday April 21, 2018
Latest Updates

എച്ച് എസ് ഇ സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിച്ചത് നഴ്സുമാരെ നിയമിച്ചതിന്റെ മൂന്നിരട്ടി,പ്രതിസന്ധിക്ക് കാരണം ആരോഗ്യവകുപ്പിന്റെ തെറ്റായ നയമെന്ന് വിമര്‍ശനം 

എച്ച് എസ് ഇ സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിച്ചത് നഴ്സുമാരെ നിയമിച്ചതിന്റെ മൂന്നിരട്ടി,പ്രതിസന്ധിക്ക് കാരണം ആരോഗ്യവകുപ്പിന്റെ തെറ്റായ നയമെന്ന് വിമര്‍ശനം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആശുപത്രികളില്‍ നഴ്‌സുമാരെക്കാള്‍ അധികമായി ഓഫീസ് ജീവനക്കാരെ നിയമിക്കുന്നത് പ്രതിസന്ധിക്കു കാരണമായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ് എച്ച് എസ് ഇ മാനേജ്മെന്റിലുള്ള ആശുപത്രികളില്‍ നടത്തിയതിന്റെ മൂന്നിരട്ടിയാണ് സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്റിവ്,മാനേജീരിയല്‍,ക്ലറിക്കല്‍ തസ്തികകളില്‍ അടക്കം 2673 എച്ച് എസ് ഇ നിയമിച്ചപ്പോള്‍ 56 പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാര്‍ അടക്കം ആയിരത്തില്‍ താഴെ നഴ്സിംഗ് സ്റ്റാഫിനെയാണ് നിയമിച്ചിട്ടുള്ളത്.

ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയില്‍ ട്രോളിയില്‍ വെയിറ്റ് ചെയ്യേണ്ടി വരുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സമീപ കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത്.

ജീവനക്കാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ പ്രതിസന്ധി പരിഹരിക്കണം എന്ന് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്‍ഗനൈസേഷന്‍ ഗവണ്‍മെന്റിനോടും എച്ച് എസ് ഇ യോടും ആവശ്യപ്പെട്ടിരുന്നു.അനുകൂല നിലാപാടുണ്ടെങ്കിലും നടപടികള്‍ ഒന്നും ഉണ്ടാവുന്നില്ലെന്നാണ് നഴ്സിംഗ് യൂണിയനുകള്‍ പറയുന്നത്.

അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി എടുക്കുന്നുണ്ടെങ്കിലും നഴ്‌സുമാരെ നിയമിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ ഇല്ലെന്നു സെനറ്റര്‍ കോം ബ്രൂക്ക് കുറ്റപ്പെടുത്തി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്‌സുമാര്‍ ഇല്ലാത്തത് രോഗികള്‍ക്കും നഴ്സുമാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നിലവില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ജോലി ഭാരം കൂടുന്നു. അതോടൊപ്പം രോഗികള്‍ക്ക് കൃത്യമായ സേവനം ലഭ്യമാകുന്നുമില്ല.

ഉയര്‍ന്ന ശമ്പളവും മികച്ച തൊഴില്‍ മേഖലയും ഉള്ള മറ്റു രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ പോകുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ രാജ്യത്ത് നഴ്‌സുമാരുടെ പ്രതിസന്ധി വര്‍ധിക്കുന്നുണ്ട്. അയര്‍ലണ്ടിലെ കുറഞ്ഞ ശമ്പള വ്യവസ്ഥക്ക് മാറ്റം വന്നാല്‍ മാത്രമേ നഴ്‌സുമാരുടെ പ്രതിസന്ധിക്കു ശാശ്വത പരിഹാരം ആവുകയുള്ളൂ, ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നീ ഷിഗ്ടണ്‍ അഭിപ്രായപ്പെട്ടു.

Scroll To Top