Monday September 25, 2017
Latest Updates

എച്ച് എസ് ഇ യുടെ കെടുകാര്യസ്ഥതയ്ക്ക് വീണ്ടും തിരിച്ചടി: അകാരണമായി ജോലിയില്‍ പ്രവേശിപ്പിക്കാതിരുന്ന നേഴ്സിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

എച്ച് എസ് ഇ യുടെ കെടുകാര്യസ്ഥതയ്ക്ക് വീണ്ടും തിരിച്ചടി: അകാരണമായി ജോലിയില്‍ പ്രവേശിപ്പിക്കാതിരുന്ന  നേഴ്സിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഡബ്ലിന്‍ :അനാവശ്യമായി രണ്ടു വര്‍ഷം ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയ നേഴ്സിന് 25000യൂറോ നഷ്ടപരിഹാരം നല്‍കാന്‍ എച്എസ്ഇയോട് വര്‍ക്ക് പ്ലേസ് കമ്മീഷന്‍ ഉത്തരവിട്ടു.2015 ജനുവരി ഏഴിനുണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ അവധിയില്‍ പോയ നഴ്സിന് ഈ മാര്‍ച്ചിലാണ് ജോലിയില്‍ തിരികെയെത്താന്‍ കഴിഞ്ഞത്.ആല്‍ക്കഹോള്‍ ഉപയോഗത്തിന്റെ പേരിലാണ് ഇവരെ മാറ്റി നിര്‍ത്തിയതെന്നാണ് മാനേജ് മെന്റിന്റെ വാദം.എന്നാല്‍ ഇതു സംബന്ധിച്ച് യാതോരുവിധ അന്വേഷണവും അവര്‍ നടത്തിയതുമില്ല.അതിനാല്‍ പ്രശ്നപരിഹാരം നീണ്ടു.

സംഭവത്തില്‍ അന്വേഷണം നടത്താത്തത് അസ്വീകാര്യമാണെന്ന് കമ്മീഷന്‍ അഡ് ജുഡീക്കേഷന്‍ ഓഫിസര്‍ യൂജിന്‍ ഹാന്‍ലി വിവരിച്ചു. അന്വേഷണം സംബന്ധിച്ച അനാവശ്യമായ കാലതാമസമാണ് വരുത്തിയത്. ഇക്കാര്യത്തില്‍ ഇരുകക്ഷികളും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയത്.ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കാന്‍ സ്ഥാപനം ഇടപെടേണ്ടതായിരുന്നു.ഇക്കാര്യത്തില്‍ വലിയ ജാഗ്രതക്കുറവുണ്ടായി.പ്രശ്നം കൈകാര്യം ചെയ്തതിലെ പിഴവിനും തീര്‍പ്പാക്കാനുണ്ടായ കാലതാമസത്തിനും എച്എസ്ഇ 5000യൂറോനല്‍കണം. 2016 മാര്‍ച്ച് 29വരെയുള്ള ശമ്പളത്തിന്റെ പകുതിയും നല്‍കണം.നഴ്സിന്റെ വാര്‍ഷിക ശമ്പളം 54,426 എന്ന് കണക്കാക്കിയാല്‍ ഇത് 20,000 യൂറോ വരും.

താന്‍ പൂര്‍ണമായും ആല്‍ക്കഹോളില്‍ നിന്ന് വിമുക്തയായെന്ന് ഒരിക്കല്‍പ്പോലും മാനേജ്മെന്റ് അംഗീകരിച്ചിട്ടില്ലെന്ന് നഴ്സ് ആരോപിച്ചു.തന്നെ പിന്തുണച്ചില്ലെന്നു മാത്രമല്ല സഹപ്രവര്‍ത്തകരോടെല്ലാം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് തന്നെ അപഹസിക്കുകയും ചെയ്തു.സംശയകരമായി കണ്ടാല്‍ അറിയിക്കണമെന്നാണ് അവരോട് പറഞ്ഞത്.രണ്ടു വര്‍ഷം ജോലി ചെയ്യാനായില്ല.2015ല്‍ മൂന്നുമാസം പകുതി ശമ്പളമേ നല്‍കിയുള്ളു. 2015ലെ ബാക്കിയുള്ളതും 2016 മാര്‍ച്ച് 29വരെയും ശമ്പളം തന്നിട്ടില്ല.എന്നാല്‍, ജോലിയിലേക്ക് 2015 ജൂണില്‍ തിരിച്ചുവരാമായിരുന്ന നഴ്സ് അതിനു തയ്യാറായില്ലെന്നു മാനേജ്മെന്റ് വാദിച്ചു.മാനേജ്മെന്റ്് ഭാഗത്തുനിന്ന് ഒരു വിധത്തിലുള്ള സമ്മര്‍ദമോ പ്രശ്നങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വരുമാന നഷ്ടം,അവധി പുനസ്ഥാപിക്കല്‍, പെന്‍ഷന്‍ സംരക്ഷണം എന്നിവയ്ക്കു പുറമേ അനുഭവിക്കേണ്ടിവന്ന മാനസിക സമ്മര്‍ദത്തിനും നഷ്ടം നല്‍കണമെന്നാണ് നേഴ്സ് കമ്മീഷനില്‍ ആവശ്യപ്പെട്ടത്.

Scroll To Top