Saturday September 23, 2017
Latest Updates

എച്ച് എസ് ഇ യുടെ ഐ ടി സിസ്റ്റത്തില്‍ താളപ്പിഴ:പ്രശ്നം ഗുരുതരം, വേസ്റ്റായത് ആയിരക്കണക്കിന് പരിശോധനകള്‍ 

എച്ച് എസ് ഇ യുടെ ഐ ടി സിസ്റ്റത്തില്‍ താളപ്പിഴ:പ്രശ്നം ഗുരുതരം, വേസ്റ്റായത് ആയിരക്കണക്കിന് പരിശോധനകള്‍ 

ഡബ്ലിന്‍ : എച്ച് എസ് ഇയുടെ ഐടി സിസ്റ്റത്തിലുണ്ടായ ഗുരുതര പിഴവിനെ തുടര്‍ന്ന് ആയിരക്കണക്കിന് രോഗികള്‍ക്ക് വീണ്ടും മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തേണ്ടി വരുമെന്ന് സൂചനകള്‍. ഇക്കാരണത്താല്‍ നിരവധി രോഗികള്‍ക്ക് അനാവശ്യ ചികില്‍സകളും സ്വീകരിക്കേണ്ടി വന്നിരിക്കുകയാണ്.പഴയഫിലിം ഇമേജുകളെ ഇലക്ട്രോണിക് ഡിവൈസിലേക്ക് മാറ്റുന്നതിനിടെയുണ്ടായ പിഴവാണ് ആരോഗ്യരംഗത്തെ ഗുരുതരാവസ്ഥയിലെത്തിച്ച ഈ കുഴപ്പത്തിനു കാരണമായത്.2011മുതല്‍ സംഭവിച്ച അപാകതകളാണ് ഇപ്പോള്‍ പുറത്തുവന്നത്.ഒരു പ്രാദേശിക ഹോസ്പിറ്റലിലെ റേഡിയോളജിസ്റ്റാണ് ഗുരുതരമായ ഈ കുഴപ്പം കണ്ടെത്തി എച്.എസ്ഇയെ അറിയിച്ചത്.

കഴിഞ്ഞയാഴ്ചയാണ് ഇതു കണ്ടുപിടിച്ചത്.25,000 എക്സറേകള്‍,എംആര്‍ഐകള്‍,സിടി സ്‌കാനുകള്‍ എന്നിവയെ ഇത് ബാധിച്ചു.2011നു മുമ്പും ഇത്തരം കുഴപ്പമുണ്ടായോയെന്ന പരിശോധന നടന്നുവരികയാണ്.എച്ച് .എസ്.ഇയുടെ നാഷണല്‍ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ഇമേജിംഗ് സിസ്റ്റ(നിമിസ്)ത്തിലാണ് തകരാര്‍ സംഭവിച്ചത്. റേഡിയോളജി,കാര്‍ഡിയോളജി തുടങ്ങിയവയുടെ ഇമേജുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്.
മെഡിക്കല്‍ ആര്‍ക്കൈവിലേക്ക് മാറ്റിയപ്പോള്‍ ചെറുതെന്നു കാണിക്കുന്ന ചിഹ്നം.(>) വിട്ടുപോയതാണ് പ്രശ്നമായത്. ആ അടയാളം കാണാനാവാതെ പോവുകയായിരുന്നു.ഒരു രോഗിയുടെ ആര്‍ടെറിയില്‍ 50%>എന്നാണു കാണിച്ചതെങ്കില്‍ റെക്കോഡില്‍ കാണുന്നത് 50% എന്നായിരിക്കും.ഈ തെറ്റാകട്ടെ റേഡിയോളജിസ്റ്റോ ഡോക്ടര്‍മാരോ അറിയാതെയും പോകുന്നു.ഇക്കാരണത്താല്‍ ഒട്ടേറെ രോഗികള്‍ക്ക് അവര്‍ക്കില്ലാത്ത രോഗാവസ്ഥയ്ക്ക് ചികില്‍സ സ്വീകരിക്കേണ്ടതായി വന്നു.

ഈ പിഴവ് മൂലം രോഗികള്‍ക്കുണ്ടായ റിസ്‌ക് നിര്‍ണയിക്കുന്നതിന് എച്ച്എസ്ഇ പ്രത്യേക മാനേജ്മെന്റ് ടീമിനെ നിയോഗിച്ചു.അപാകതയുണ്ടെന്നു കണ്ടെത്തിയ മെഡിക്കല്‍ സ്‌കാനുകളുടെ പത്തുശതമാനമെടുത്തുകൊണ്ടുള്ള സാംപിള്‍ പരിശോധനയാണ് അവര്‍ നടത്തുന്നത്.ഇതിന്റെ വിലയിരുത്തലിനു ശേഷം ആവശ്യമെന്നു വന്നാല്‍ കൂടുതല്‍ വിശാലമായ പരിശോധനയുണ്ടാകുമെന്നു എച്എസ്ഇയുടെ ക്ലിനിക്കല്‍ ഉപദേശകന്‍ ഡോ.കോം ഹെന്‍ട്രി പറഞ്ഞു.തുടര്‍ന്ന് മുഴുവന്‍ സിസ്റ്റവും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഈ പിഴവല്ലാതെ വേറെ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹെന്‍ട്രി അറിയിച്ചു.

നിമിസ് സിസ്റ്റത്തിനു കീഴിലുള്ള ആശുപത്രികളെ ഈ പിഴവിനെ സംബന്ധിച്ച് അറിയിക്കുകയും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.പരമ്പരാഗത ഫിലിം റെക്കോഡുകളെ ഇലക്ട്രോണിക്സിലേക്ക് പരിവര്‍ത്തനം ചെയ്തു സൂക്ഷിക്കുന്നതിനായി 40മില്യന്‍ യൂറോയാണ് നല്‍കിയിട്ടുള്ളത്.ഈ സിസ്റ്റത്തില്‍ വിവിധ ഡോക്ടര്‍മാര്‍ക്കും ഹോസ്പിറ്റലുകള്‍ക്കും ഈ ഇലക്ട്രോണിക് ഇമേജുകള്‍ ഒരേ സമയം പരിശോധിക്കാനാകുമെന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രത്യേകത .ഇതിനെടുക്കുന്ന കാലതാമസം വലിയൊരു പ്രശ്നമാണെങ്കിലും ഭൂരിപക്ഷം ഹോസ്പിറ്റലുകളും ഈ സിസ്റ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

Scroll To Top