Friday August 17, 2018
Latest Updates

എച്ച് എസ് ഇ തലവന്‍ ടോണി ഒബ്രിയാന്റെ സ്ഥാനം തെറിച്ചു,രാജി മന്ത്രിസഭയുടെ പ്രതിശ്ചായ നഷ്ടമാകാതെ സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് !

എച്ച് എസ് ഇ തലവന്‍ ടോണി ഒബ്രിയാന്റെ സ്ഥാനം തെറിച്ചു,രാജി മന്ത്രിസഭയുടെ പ്രതിശ്ചായ നഷ്ടമാകാതെ സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് !

ഡബ്ലിന്‍:എച്ച് എസ് ഇ തലവന്‍ ടോണി ഒബ്രിയാന്റെ സ്ഥാനം തെറിച്ചു. ഗര്‍ഭാശയ പരിശോധനാ വിവാദത്തില്‍ രാഷ്ട്രീയ സാമൂഹ്യ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ആരോഗ്യ സുരക്ഷാ സേവന രംഗത്ത് വിവാദം തുടര്‍ന്നും ആഘാതം ഉണ്ടാക്കാതിരിക്കുന്നതിനു വേണ്ടിയാണ് ഒബ്രയാന്‍ ഈ തീരുമാനം എടുത്തതെന്നാണ് HSE ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.ക്യാന്‍സര്‍ നിര്‍ണ്ണയ വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രമായി മാറിയതായും HSE വിലയിരുത്തി.

വിക്കി ഫെലനെപ്പോലെ ക്യാന്‍സര്‍ നിര്‍ണ്ണയത്തില്‍ പാകപ്പിഴകള്‍ നേരിട്ട ഇതുവരെയും പ്രശനം തുറന്നു പറയാത്ത മറ്റു സ്ത്രീകള്‍ക്കു വേണ്ടിയും സര്‍ക്കാര്‍ നിര്‍മ്മിച്ച അന്വേഷണ സംവിധാനവുമായി സഹകരിക്കുമെന്നും , കഠിനമായ സന്ദര്‍ഭങ്ങളിലും തനിക്കൊപ്പം നിന്ന് ആരോഗ്യ സംരക്ഷണത്തിനായി പ്രയത്‌നിച്ച സഹപ്രവര്‍ത്തകരെ ഓര്‍ത്തു അഭിമാനിക്കുന്നതായും സ്ഥാനം ഒഴിഞ്ഞ ഒബ്രെയ്ന്‍ പറഞ്ഞു. ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസണ് തന്റെ പൂര്‍ണ്ണ പിന്തുണ അര്‍പ്പിക്കുന്നതായും ഒബ്രെയ്ന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ക്യാന്‍സര്‍ നിര്‍ണ്ണയ വിവാദവുമായി ബന്ധപ്പെട്ടു പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍ ഉണ്ടായി. ക്യാന്‍സര്‍ നിര്‍ണ്ണയത്തിലെ പിഴവ് തന്റെ ജീവിതത്തില്‍ വരുത്തിവെച്ച ദുരിതങ്ങള്‍ വിവരിച്ചു കൊണ്ട് എമ്മാ മിക് മഹത്തുന എന്ന സ്ത്രീയുടെ ഇന്റര്‍വ്യൂവും പാര്‍ലിമെന്ററി പബ്ലിക് അക്കൗണ്ട് കമ്മറ്റി HSEക്കു അയച്ച മെമ്മോകളെ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളുമാണ് മറ്റൊന്ന്. അതിനെ തുടര്‍ന്നാണ് HSE തലവന്‍ രാജിവെച്ചതെന്നു കരുതുന്നു.

എന്നാല്‍ മന്ത്രിസഭയുടെ പ്രതിശ്ചായക്ക് വിവാദങ്ങളില്‍ തട്ടി കോട്ടം തട്ടാതിരിക്കാന്‍ ലിയോ വരദ്കര്‍ കണ്ടെത്തിയ വഴിയാണ് ടോണി ഒബ്രിയാന്റെ രാജി എന്നും ആരോപണമുണ്ട്.വിരമിക്കാന്‍ ഏതാനം ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ടോണി ഒബ്രിയാന്‍ പുറത്തു പോകുന്നത്.

HSE യുടെ തലവനെന്ന നിലയില്‍ ഒബ്രയന്‍ കഴിഞ്ഞ 7 വര്‍ഷം നടത്തിയ സേവനങ്ങള്‍ക്ക് ആരോഗ്യ മന്ത്രി നന്ദി പറഞ്ഞു. ” ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധനാ വിവാദത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായ വിശ്വാസ തകര്‍ച്ചയെ തിരിച്ചു പിടിക്കുന്നതിനു സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നു അദ്ദേഹം വിശ്വസിക്കുന്നത് കൊണ്ടാന്നു ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും തുടര്‍നടപടികളെ കുറിച്ച് തീരുമാനമെടുക്കുകയും ചെയ്യും ” ആരോഗ്യ മന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ ശിശുക്ഷേമ മന്ത്രി കാതറിന്‍ സപ്പോണ്‍ HSE തലവന്‍ രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ടോണി ഒബ്രെയ്ന്‍ രാജി പ്രഖ്യാപിച്ചത്

Scroll To Top