Sunday June 24, 2018
Latest Updates

എച്ച് എസ് ഇയ്ക്ക് ഫണ്ടില്ല,അയര്‍ലണ്ടിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്‌മെന്റ് തടസപ്പെട്ടേക്കുമെന്ന ആശങ്കയുമായി ഐഎന്‍എം ഓ

എച്ച് എസ് ഇയ്ക്ക് ഫണ്ടില്ല,അയര്‍ലണ്ടിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്‌മെന്റ് തടസപ്പെട്ടേക്കുമെന്ന ആശങ്കയുമായി ഐഎന്‍എം ഓ

ഡബ്ലിന്‍:എച്ച് എസ് ഇ യുടെ അടുത്ത വര്‍ഷത്തെ പദ്ധതി അടങ്കലായി നാമമമാത്രമായ വര്‍ദ്ധനവ് പ്രഖ്യാപിച്ച നടപടിയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം.രാജ്യത്തെ ആരോഗ്യമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് വെറും മൂന്നു ശതമാനം വര്‍ദ്ധനവ് മാത്രം വരുത്തിയ സര്‍ക്കാര്‍ നടപടിയെന്ന ആരോപണവുമായി ഫിയാനഫാള്‍ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും,ആരോഗ്യമേഖലയിലെ ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി.

ശമ്പളവും,പെന്‍ഷനും അടക്കം വര്‍ധിപ്പിച്ചു നല്‍കേണ്ടതിനാല്‍ മൂന്നു ശതമാനം ചിലവ് വര്‍ദ്ധനവ് മാത്രം അനുവദിച്ചത് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാഴ്ത്തുമെന്ന് ഐഎന്‍എംഓ ആരോപിച്ചു.പുതിയ നഴ്സിംഗ് നിയമനങ്ങള്‍ അവതാളത്തിലാവുമെന്നും,കൂടുതല്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ റിക്രൂട്‌മെന്റുകള്‍ അടക്കം തടസപ്പെടുമെന്നും ഐഎന്‍എംഓ ജനറല്‍ സെക്രട്ടറി ഫില്‍ നീ ഷിഡ് പറഞ്ഞു.

അയര്‍ലണ്ടില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1300 നഴ്സുമാരുടെ കുറവാണ് ഇപ്പോഴുള്ളത്.മുന്‍ സ്ഥിതി ജീവനക്കാരുടെ എണ്ണത്തില്‍ വീണ്ടെടുക്കാമെന്ന കരാര്‍ നഴ്സിംഗ് സംഘടനകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ളതാണ്.കൂടുതല്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖയാവുമെന്നും,നിലവിലുള്ള നഴ്സുമാര്‍ കൂടുതല്‍ ക്ലേശം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Scroll To Top