Monday November 20, 2017
Latest Updates

എഐബി കബളിപ്പിച്ചത് പതിനായിരക്കണക്കിന് പേരേ:കുറ്റം സമ്മതിച്ച് ബാങ്കുകള്‍,നഷ്ടപരിഹാര പദ്ധതി ഉടന്‍ പ്രഖ്യാപിക്കും 

എഐബി കബളിപ്പിച്ചത് പതിനായിരക്കണക്കിന് പേരേ:കുറ്റം സമ്മതിച്ച് ബാങ്കുകള്‍,നഷ്ടപരിഹാര പദ്ധതി ഉടന്‍ പ്രഖ്യാപിക്കും 

ഡബ്ലിന്‍:ട്രാക്കര്‍ മോര്‍ട്ടഗേജ് വിവാദത്തില്‍ തെറ്റ് സംഭവിച്ചതില്‍ പ്രധാന ബാങ്കുകളൊക്കെ ഖേദം പ്രകടിപ്പിച്ചു.എ ഐ ബിയുടെയും,പെര്‍മനന്റ് ടിഎസ് ബിയുടെയും അടക്കമുള്ള മാനേജ്മെന്റുകള്‍ തിരുത്തല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ധനമന്ത്രിയെ അറിയിച്ചു.നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ഏതാനം ദിവങ്ങള്‍ക്കുള്ളില്‍ തന്നെ ബാങ്കുകള്‍ പ്രഖ്യാപിക്കും.

ആയിരക്കണക്കിന് മോര്‍ട്ടഗേജ് ഉപഭോക്താക്കളാണ് ബാങ്കുകളുടെ തട്ടിപ്പിന് ഇരയായി കൂടുതല്‍ പണം തിരിച്ചടയ്ക്കേണ്ടി വരുന്നത്.ഉപഭോക്താക്കള്‍ ബാങ്കുമായി മുന്‍പ് ഉണ്ടാക്കിയ ധാരണകള്‍ക്ക് വിപരീതമായി കൂടുതല്‍ പലിശ തിരിച്ചടയ്ക്കേണ്ടി വന്നത് മാത്രമല്ല,ഇടപാടുകാര്‍ കൂടുതല്‍ പലിശയാണ് തിരിച്ചടയ്ക്കുന്നത് എന്നത് ബാങ്കുകള്‍ അവരെ അറിയിക്കാതിരിക്കുകയും ചെയ്തുവെന്നതാണ് ട്രാക്കര്‍ തട്ടിപ്പ് വഴി പുറത്ത് വരുന്നത്.

ഇതിനിടെ ആയിരക്കണക്കിന് ഇടപാടുകാരെ എഐബി ട്രാക്കര്‍ മോര്‍ട്ട് ഗേജ് നല്‍കാതെ കബളിപ്പിച്ചതായും ബാങ്ക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.2008 ല്‍ ബാങ്ക് ട്രാക്കര്‍ മോര്‍ട്ടഗേജ് സ്‌കീം പിന്‍വലിച്ചിരുന്നു.ഇതിന് തൊട്ടുമുമ്പുള്ള മൂന്നു വര്‍ഷങ്ങളില്‍ എഐബി യില്‍ നിന്നും വായ്പയെയടുത്ത ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതോടെ ട്രാക്കറിലേയ്ക്ക് മാറാനുള്ള അവസരം നഷ്ടമായി.താരതമ്യേനെ ഉയര്‍ന്ന വേരിയബിള്‍ പലിശ നിരക്ക് സ്വീകരിക്കാന്‍ അവര്‍ ഇതോടെ നിര്‍ബന്ധിതരായി.രണ്ട് ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയ്ക്ക് വായ്പ്പയുള്ളവര്‍ക്ക് പോലും മുന്നൂറു യൂറോയോളം പ്രതിമാസം കൂടുതല്‍ അടയ്ക്കേണ്ടി വന്നു.

പൊതു വായ്പ്പാനയമനുസരിച്ച് ഫിക്‌സഡ് പലിശ നിരക്ക് സ്വീകരിച്ചവര്‍ക്ക് ട്രാക്കര്‍ പലിശനിരക്കിലേയ്ക്ക് തിരികെ പോകാനുള്ള അവസരം ഉണ്ടായിട്ടും എഐബി ഇടപാടുകാര്‍ക്ക് അത് ലഭ്യമായില്ല.

മന്ത്രിയുമായി എ ഐ ബി അധികൃതര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ട്രാക്കര്‍ പലിശ നിരക്ക് ലഭ്യമാവാത്തവരുടെ പ്രശ്നവും ഉയര്‍ന്നിരുന്നു.ആയിരക്കണക്കിന് യൂറോയുടെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉണ്ടായിരിക്കുന്നത്.ഇവര്‍ക്കും നഷ്ടപരിഹാരം ലഭിക്കത്തക്ക വിധം വേണം പുതിയ നഷ്ടപരിഹാര പദ്ധതി തയാറാക്കേണ്ടതെന്ന് ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി പാസ്‌കല്‍ ഡോണഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top