Wednesday February 22, 2017
Latest Updates

എഎപി മന്ത്രിസഭയുടെ രാജി തീരുമാനം തെറ്റായിരുന്നെന്ന് കുമാര്‍ വിശ്വാസ്

എഎപി മന്ത്രിസഭയുടെ രാജി തീരുമാനം തെറ്റായിരുന്നെന്ന് കുമാര്‍ വിശ്വാസ്

ഡല്‍ഹി സര്‍ക്കാര്‍ രാജി വയ്ക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം പക്വത ഇല്ലാത്തത് ആയിരുന്നെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച എഎപി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ്. രാജി തീരുമാനം തെറ്റായിരുന്നെന്നും തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു. എല്ലാ ശരിയായ പ്രസ്ഥാനങ്ങളെയും പോലെ ആം ആദ്മി പാര്‍ട്ടിയും അതിന്റെ തെറ്റുകള്‍ അംഗീകരിക്കുന്നുവെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു.

വാരണാസി മണ്ഡലത്തിന് ലഭിച്ച മാധ്യമ ശ്രദ്ധ അമേഠിക്ക് ലഭിച്ചില്ലെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളും രാജി തീരുമാനത്തെ തള്ളി രംഗത്ത് വന്നിരുന്നു. 49 ദിവസത്തെ ഭരണത്തിന് ശേഷമാണ് കേജ്രിവാള്‍ ഗവണ്‍മെന്റ് രാജി വച്ചത്. ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേജ്രിവാള്‍ ഗവണ്‍മെന്റ് രാജി പ്രഖ്യാപിച്ചത്. രാജി തീരുമാനം തിടുക്കത്തിലായിപ്പോയെന്നായിരുന്നു കേജ്രിവാളിന്റെ നിലപാട്.

Scroll To Top