Monday May 22, 2017
Latest Updates

എം50 യില്‍ വാഹനാപകടം

എം50 യില്‍ വാഹനാപകടം

ഡബ്ലിന്‍: എം50 റോഡില്‍ വാഹനാപകടം. എം50 യിലെ ജങ്ഷന്‍ 12 ല്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. അഞ്ച് വാഹനങ്ങള്‍ കൂട്ടി ഇടിക്കുകയായിരുന്നു. 

തുടര്‍ന്ന് ഗാര്‍ഡയും എമര്‍ജന്‍സി സര്‍വീസും സ്ഥലത്ത് എത്തി. അപകട നടന്ന മേഖലയില്‍ ഗതാഗതം തടസപ്പെടുമെന്ന് ഗാര്‍ഡ ട്വിറ്റര്‍ പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിര്‍ ഹൌസിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്നു ഗതാഗതം വഴി തിരിച്ചു വിട്ടു. 

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടില്ല.

Scroll To Top