Wednesday January 18, 2017
Latest Updates

എം എ ബേബിയ്ക്ക് ബെല്‍ഫാസ്റ്റില്‍ സ്വീകരണം 19 ന്

ബെല്‍ഫാസ്റ്റ്: നവംബര്‍ 19ന് കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസസാംസകാരിക വകുപ്പ് മന്ത്രിയും സി പി എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബിക്ക് ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി ഇടതു സഹയാത്രികരെയും ,പൊതു സമൂഹത്തിലെ പ്രതിനിധികളേയും ഉള്‍പ്പെടുത്തി വിപുലമായ സ്വാഗത സംഘം രൂപികരിച്ചതായി എ ഐ സി ബെല്‍ഫാസ്റ്റ് ഘടകത്തിന്റെ സെക്രട്ടറി എബി എബ്രഹാം അറിയിച്ചു.

മലയാളിയായ ഒരു ദേശിയ നേതാവ് വടക്കന്‍ അയര്‍ലണ്ടില്‍ വരുമ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുക എന്നത് മാത്രമല്ല നമ്മുടെ മാതൃനാടിന്റെ വികസനത്തിന് വേണ്ടി യുകെ പോലെയുള്ള വികസിത രാജ്യത്ത് ജീവിക്കുന്ന മലയാളികള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കു വെക്കാനും 5:30ന് ആരഭിക്കുന്ന സ്വീകരണ യോഗത്തില്‍ എത്തിച്ചേരണം എന്നും സ്വാഗത സംഘത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയായ എബി എബ്രഹാം അഭ്യര്‍ഥിച്ചു.

Scroll To Top