Thursday February 23, 2017
Latest Updates

എം എ ബേബി ഇന്ന് ഡബ്ലിനില്‍ ,താല റുവാ റെഡില്‍ അഞ്ചുമണിക്ക് സ്വീകരണം

ഡബ്ലിന്‍ :കേരളത്തിന്റെ രാക്ഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഒരു വ്യാഴവട്ടക്കാലമായി നിറഞ്ഞുനില്‍ക്കുന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയ്ക്ക് ഇന്ന് ( നവംബര്‍ 20, ബുധനാഴ്ച )വൈകിട്ട് 5 മണിക്ക് താല റുവ റെഡ് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും . സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ചടങ്ങില്‍ വെച്ചു അയര്‍ലണ്ടിലെ മലയാളികളോട് അദ്ദേഹം സംസാരിക്കും.

പരിപാടിയില്‍ ‘യൂറോപ്യന്‍ പ്രവാസവും, പ്രതിസന്ധികളും’ എന്ന വിഷയത്തില്‍
എം എ ബേബി മുഖ്യപ്രഭാഷണം നടത്തും.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പരിപാടിയില്‍ സംബന്ധിക്കും

യൂറോപ്യന്‍ പ്രവാസത്തില്‍ തുടക്കക്കാരായ ഐറിഷ് മലയാളികള്‍ക്ക് ഏറെ പ്രയോജനകരമായ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഴുവന്‍ മലയാളി സുഹൃത്തുക്കളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്,
പ്രസിഡന്റ്, ബിനു ഡനിയേല്‍ 0894052681

സെക്രട്ടറി, അഭിലഷ് തോമസ് 0879221625

Scroll To Top