Tuesday May 30, 2017
Latest Updates

എംഎ ബേബിക്ക് പിടിവാശിയെന്ന് ശ്രീമതി ടീച്ചര്‍

എംഎ ബേബിക്ക് പിടിവാശിയെന്ന് ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം: കൊല്ലത്ത് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത് മുതല്‍ എംഎ രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. രാജി വയ്ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പാര്‍ട്ടിയും. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ രാജി ആവശ്യം ഉന്നയിക്കുന്നതെന്നാണ് എംഎ ബേബിയുടെ പക്ഷം. എന്നാല്‍ ബേബി കിട്ടിയ അവസരം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണെന്നാണ് പാര്‍ട്ടിയില്‍ ഉള്ളവര്‍ പോലും രഹസ്യമായി പറയുന്നത്.

ഏറ്റവും ഒടുവില്‍ കണ്ണൂര്‍ എംപി പികെ ശ്രീമതി ടീച്ചറും ബേബിക്കെതിരെ രംഗത്ത് വന്നു. എംഎ ബേബിക്ക് പിടിവാശിയാണെന്ന് ശ്രീമതി ടീച്ചര്‍. ബേബി സഭയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് പിടിവാശിയല്ലാതെ മറ്റൊന്നുമല്ലെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു. വ്യക്തിപരമായ തീരുമാനങ്ങളല്ല കൂട്ടായ തീരുമാനങ്ങളാണ് പാര്‍ട്ടി നടപ്പാക്കുകയെന്നും ശ്രീമതി പറഞ്ഞു. അതേസമയം രാജി വയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന എംഎ ബേബി ഡല്‍ഹി എ കെ ജി ഭവനില്‍ കേന്ദ്രനേതാക്കളെ കണ്ടു ചര്‍ച്ച നടത്തി.

Scroll To Top