Monday September 25, 2017
Latest Updates

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു 

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു 

കൊച്ചി: നര്‍മ മധുരമായ ശൈലിയിലൂടെ രാഷ്ട്രീയ പ്രസംഗം ഒരു കലയാക്കി മാറ്റിയ, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു.

60 വയസ്സായിരുന്നു. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 6.55 നായിരുന്നു അന്ത്യം.

ഇന്നലെ വൈകുന്നേരത്തോടെ രോഗം കലശലാവുകയായിരുന്നു. മൃതദേഹം ഇന്നു വൈകുന്നേരം കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ നടത്തും.

ഉഴവൂര്‍ കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും ‘മകനാണ്. ചന്ദ്രമണി അമ്മയാണ് ഭാര്യ. വര്‍ഷ, വന്ദന എന്നിവര്‍ മക്കളാണ്.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിജയന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസ്സിലെത്തി അവിടെ ‘ തന്നെ ഉറച്ചു നിന്നു. കോണ്‍ഗ്രസ് എസ് എന്‍ സി പി യില്‍ ലയിച്ചപ്പോള്‍ അതിന്റെ നേതൃനിരയിലെത്തി.

വേറിട്ട പ്രസംഗശൈലിയും ലളിതമായ ജീവിത ശൈലിയും ഉഴവൂര്‍ വിജയനെ രാഷ്ട്രീയക്കാരിലെ വ്യത്യസ്തനാക്കി.

Scroll To Top