Monday January 23, 2017
Latest Updates

ഉര്‍വശി വീണ്ടും അമ്മയാകുന്നു; താന്‍ മൂന്ന് മാസം ഗര്‍ഭിണിയെന്ന് താരം

ഉര്‍വശി വീണ്ടും അമ്മയാകുന്നു; താന്‍ മൂന്ന് മാസം ഗര്‍ഭിണിയെന്ന് താരം

ലയാളത്തിന്റെ പ്രിയ താരം ഉര്‍വശി വീണ്ടും അമ്മയാകുന്നു. സാധാരണ ഇത്തരം വാര്‍ത്തകള്‍ ഗോസ്ടിപ്പ് കൊലങ്ങലിലാണ് ആദ്യം പ്രചരിക്കുന്നത്. എന്നാല്‍ താന്‍ വീണ്ടും അമ്മയാകുന്നുവെന്ന വാര്‍ത്ത ഉര്‍വശി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഉര്‍വശി ഈ വാര്‍ത്ത പുറത്ത് വിട്ടത്. മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്ന്  ഉര്‍വശി വെളിപ്പെടുത്തി.

നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹ ബന്ധം തകര്‍ന്നതിന് ശേഷം ഈയിടെ ഉര്‍വശി രണ്ടാം വിവാഹം കഴിച്ചിരുന്നു. സിവില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാകറായ ശിവപ്രസാദുമായി അടുത്തിടെ വിവാഹം ചെയ്തിരുന്നു. ഉര്‍വശിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് ശിവപ്രസാദ്.

2008 ലാണ് ഉര്‍വശി മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. ഈ വിവാഹ ബന്ധത്തില്‍ കുഞ്ഞാറ്റ എന്നൊരു മകള്‍ കൂടിയുണ്ട് ഉര്‍വശിക്ക്. പിതാവ് മനോജ് കെ ജയന്റെ സംരക്ഷണയിലാണ് കുഞ്ഞാറ്റ. ബന്ധം വേര്‍പെടുത്തിയ ശേഷം മനോജ് കെ ജയനും രണ്ടാമത്  വിവാഹം കഴിച്ചിരുന്നു.

Scroll To Top