ഉയരുന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം ;ഡബ്ലിനില്‍ ടാക്സി വാഹനങ്ങള്‍ കുറയുന്നു

ഡബ്ലിന്‍ :ഇന്‍ഷുറന്‍സ് പ്രീമിയം വന്‍തോതില്‍ ഉയര്‍ത്തിയതോടെ ഡബ്ലിനില്‍ ടാക്സി വാഹനങ്ങള്‍ കുറഞ്ഞതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.നഗരത്തില്‍ ടാക്സികള്‍ക്കു വേണ്ടി ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്നതായ പരാതികളേറുകയാണ്.
മോട്ടോര്‍ ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളില്‍ വന്‍ വര്‍ധനയാണ് ഇതിനു കാരണമാകുന്നതെന്ന് ഫിനാ ഫെയില്‍ കൗണ്‍സിലര്‍ പോള്‍ മക് അയുലിഫ് പറയുന്നു.ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് വിലയുടെ ഫലമായി ടാക്സി ഡ്രൈവര്‍മാര്‍ ഇപ്പോള്‍ ബിസിനസ്സില്‍ വിട്ടുനില്‍ക്കുകയാണ്. പുതുതായി ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
വികലാംഗര്‍ക്കായുള്ള ടാക്സി പോലും ഇന്‍ഷ്വറന്‍സ് ഇളവ് കിട്ടുന്നില്ല.ഉയര്‍ന്ന പ്രീമിയം വില കാരണം ടാക്സി ഡ്രൈവര്‍മാര്‍ ഈ രംഗത്തുനിന്നും പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കൗണ്‍സിലര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.