Sunday January 22, 2017
Latest Updates

ഉയരങ്ങളിലേയ്ക്ക് ഇന്ത്യ ;മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു

ഉയരങ്ങളിലേയ്ക്ക് ഇന്ത്യ ;മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു

ചെന്നൈ: രാജ്യത്തിന്റെ ആദ്യ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ വിജയകരമായി കുതിച്ചുയര്‍ന്നു. അമ്പത്തിയാറര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണിനൊടുവില്‍ ഇന്ന് ഉച്ചക്ക് 2.38ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ബനാണ് ബഹിരാകാശ പേടകവുമായി പി എസ് എല്‍ വി സി 25 കുതിച്ചത്.

വിക്ഷേപണം നടത്തി നാല്‍പ്പത് മിനുട്ടിനുള്ളില്‍ മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണ പഥത്തിലെത്തും. പോര്‍ട്ട് ബ്ലെയറിലെയും ബംഗളൂരുവിലെയും വെഹിക്കിള്‍ ട്രാക്കിംഗ് സ്‌റ്റേഷനുകളില്‍ നിന്നായിരിക്കും വിക്ഷേപണ വാഹനമായ പി എസ് എല്‍ വി റോക്കറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.
20 25 ദിവസം വരെ ഭൂമിയെ വലയം വെച്ച ശേഷമാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പോകുക.

ആദ്യമായി മറ്റൊരു ഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ഉപഗ്രഹം മുന്നൂറ് ദിവസത്തെ സഞ്ചാരത്തിനു ശേഷം അടുത്ത വര്‍ഷം സെപ്തംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേരുക. 450 കോടി രൂപ ചെലവ് വരുന്ന ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയകരമാകുകയാണെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കുന്ന അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, റഷ്യ എന്നിവയുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും.

Scroll To Top