Thursday January 19, 2017
Latest Updates

ഉമ്മന്‍ചാണ്ടിയുടെ ഇടവക പള്ളിയില്‍ മോഡിക്കായി പ്രാര്‍ത്ഥനയും വഴിപാടും നടത്തി

ഉമ്മന്‍ചാണ്ടിയുടെ ഇടവക പള്ളിയില്‍ മോഡിക്കായി പ്രാര്‍ത്ഥനയും വഴിപാടും നടത്തി

കോട്ടയം: ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നരേന്ദ്ര മോഡിക്കായി ഓര്‍ത്തഡോക്‌സ് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും വഴിപാടും നടത്തി. ഇന്നലെയായിരുന്നു ഓര്ത്തഡോക്‌സ് പള്ളികളില്‍ മോഡിക്കായി പ്രാര്‍ത്ഥന നടത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടവക പള്ളിയായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലും മോഡിക്കായി പ്രത്യേക പ്രാര്‍ത്ഥനയും വഴിപാടും നടത്തി. അഖില മലങ്കര ഓര്‍ത്തഡോക്‌സ് അല്മായ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന. മുഖ്യമന്ത്രിയുടെ ഇടവക പള്ളിയില്‍ തന്നെ നരേന്ദ്ര മോഡിക്കായി പ്രത്യേക പ്രാര്‍ത്ഥന നടന്നത് കൗതുകമായി.

മോഡി ഭരണത്തില്‍ പ്രത്യാശയുണ്ടെന്ന് അഖില മലങ്കര ഓര്‍ത്തഡോക്‌സ് അല്മായ വേദി പ്രസിഡന്റ് കെ.വി.എബ്രഹാം കൊടുവള്ളി, ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, സെക്രട്ടറി ഫിലിേപ്പാസ് പൊട്ടയ്ക്കാവയലില്‍ എന്നിവര്‍ പറഞ്ഞു.

Scroll To Top