Monday November 20, 2017
Latest Updates

ഉപ്പും മുളകിലെ ‘ശ്രീക്കുട്ടന്‍’ വിവാഹിതനായി എന്ന വാര്‍ത്തയില്‍ ഒരു തിരുത്തുണ്ട്…..

ഉപ്പും മുളകിലെ ‘ശ്രീക്കുട്ടന്‍’ വിവാഹിതനായി എന്ന വാര്‍ത്തയില്‍ ഒരു തിരുത്തുണ്ട്…..

പ്പുംമുളകും, മറിമായം തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടന്‍ ശ്രീകുമാര്‍ വിവാഹിതനായി. ജീവിതത്തിലല്ല,സിനിമയിലാണെന്ന് മാത്രം.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. തന്റെ പുതിയ ചിത്രമായ പന്തി’ലെ ഒരു ഫോട്ടോയാണ് ശ്രീകുമാര്‍ പോസ്റ്റ് ചെയ്തത്.’എല്ലാം വളരെ പെട്ടെന്നായിരുന്നു ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ല’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റില്‍ ഒരു വള്ളത്തില്‍ ശ്രീകുമാറും വധുവും ഇരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തത്!

ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരാധകര്‍ പ്രിയ നടന് ശോഭനമായ വിവാഹ ജീവിതം ആശംസിച്ച് സന്ദേശങ്ങള്‍ അയച്ചു. ചിലര്‍ ഫോണില്‍ വിളിക്കുകയും ചെയ്തു.ആരാധനയും,അഭിനന്ദനവും സഹിക്കാനാവാതെ വിധം വര്‍ദ്ധിച്ചപ്പോള്‍ എല്ലാം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീകുമാറിപ്പോള്‍.

ഫെയ്സ്ബുക്കിലൂടെയാണ് ശ്രീകുമാറിന്റെ പ്രതികരണം.

ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം…
‘വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പക്ഷെ ഒരു ചെറിയ തിരുത്ത്. എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്. തെളിവിനിതാ ഒരു ഫോട്ടോ കൂടി. എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ? നല്ല കാര്യമായിപ്പോയി…

മലയാളക്കര നെഞ്ചിലേറ്റുന്ന ‘ഉപ്പും മുളകിലെ’ നായകന്‍ ബാലുവിന്റെ ഭാര്യാ സഹോദരനായ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാര്‍ ജിത്തു ജോസഫിന്റെ പൃഥ്വിരാജ് ചിത്രമായ മെമ്മറീസിലെ വില്ലന്‍ കഥാപാത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.മറ്റ് ചില സിനിമകളിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്.

Scroll To Top