Friday September 22, 2017
Latest Updates

ഉപയോഗിക്കാത്ത ഭവനപ്ലോട്ടുകള്‍ക്ക് ലെവി,നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍,ഭൂമി പിടിച്ചുവെച്ചവരില്‍ നാമയും

ഉപയോഗിക്കാത്ത ഭവനപ്ലോട്ടുകള്‍ക്ക് ലെവി,നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍,ഭൂമി പിടിച്ചുവെച്ചവരില്‍ നാമയും

ഡബ്ലിന്‍:ആയിരക്കണക്കിന് കുടുംബാംഗങ്ങള്‍ ഭവനമില്ലാതെ വലയുമ്പോഴും നൂറുകണക്കിന് ഹൗസിംഗ് പ്ലോട്ടുകള്‍ വില്പനനടത്താതെയോ ഉപയോഗിക്കാതെയോ കൈവശം വെച്ചിരിക്കുന്ന വന്‍കിട ഭൂമാഫിയയ്ക്ക് ലെവി ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ഇതനുസരിച്ച് സര്‍ക്കാരിന്റേതുള്‍പ്പടെയുള്ള സൈറ്റുകളും വള്‍ച്ചര്‍ ഫണ്ട്സ്,ഡവലപ്പേഴ്സ് ഉടമസ്ഥതയിലുള്ളവയും വന്‍തുക ലെവിയായി വാര്‍ഷിക ലെവിയായി അടയ്ക്കേണ്ടി വരുമെന്നാണ് സൂചന.ഇതുസംബന്ധിച്ച ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ സൈറ്റുകളുള്‍പ്പടെയുള്ളവ ദശലക്ഷക്കണക്കിന് രൂപയുടെ ലെവി ഒടുക്കേണ്ടതായി വരുമെന്ന വിവരമുള്ളത്.ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും ലെവി അടയ്ക്കേണ്ടവരുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

സൈറ്റുകള്‍ വേഗത്തില്‍ പ്രയോജനപ്പെടുത്താനോ,പുനര്‍വില്‍പ്പന നടത്താനോ കമ്പനികള്‍ തയാറാകും എന്ന പ്രതീക്ഷയോടു കൂടിയാണ് സര്‍ക്കാര്‍ ലെവി തീരുമാനം പ്രഖ്യാപിച്ചതെങ്കിലും അവ എത്രത്തോളം ഫലിക്കുമെന്ന് കണ്ടറിയണം.

കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ഒഴിഞ്ഞു കിടക്കുന്ന സൈറ്റുകളുടെ രജിസ്റ്റര്‍ സജ്ജമാക്കിയത്.ഹൗസിംഗിനോ പുനരുല്‍പ്പാദനത്തിനോ കഴിയുന്ന 385 സൈറ്റുകളാണ് ഉപയോഗിക്കാതെ കിടക്കുന്നതായി കണ്ടെത്തിയത്.തലസ്ഥാനത്തെ 971സൈറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 385 സൈറ്റുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്.ഒഴിഞ്ഞു കിടക്കുന്ന സൈറ്റിന് മൂന്ന് ശതമാനം ലെവി ഏര്‍പ്പെടുത്തുന്ന നിയമം 2019 ജനുവരി മുതലാണ് നടപ്പാക്കുന്നത്.ഇതില്‍ ഏറ്റവും വിലയേറിയ സൈറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ നാമയുടെ സൗത്ത് സര്‍ക്കുലര്‍ റോഡിലെ രണ്ടെണ്ണമാണ്.ഇതിന് 34 മില്യന്‍ യൂറോ വിലവരും.

രണ്ടാഴ്ച മുമ്പാണ് ഇത് വേക്കന്റ് രജിസ്റ്ററില്‍ ഇടം നേടിയത്.2019നു മുമ്പ് ഈ സൈറ്റില്‍ മാറ്റമൊന്നുമുണ്ടായില്ലെങ്കില്‍ 1.02മില്യന്‍ യൂറോ ലെവി നല്‍കേണ്ടതായി വരും. ഈ സൈറ്റില്‍ 1000ലേറെ വീടുകളുണ്ടാക്കുന്നതിനുള്ള പ്ലാന്‍ ആന്‍ ബോര്‍ഡ് പ്ലിിനലയുടെ പരിഗണനയിലാണ്.അടുത്ത വിലയേറിയ വേക്കന്‍ഡ് സൈറ്റും നാമയുടേതാണ്.164 ഷെരീഫ് സ്ട്രീറ്റിലെ ഈ സൈറ്റിന് 12.5 മില്യന്‍ വില വരും.ഇതിന് ഈടാക്കാവുന്ന ലെവി 375,000യൂറോയാണ്.

ലക്സോര്‍ ഇന്‍വെസ്റ്റ്മെന്റ്സിന്റേതാണ് മറ്റൊരു വമ്പന്‍ സൈറ്റ്.ചാന്‍സേരി ലൈനിലെ ഈ പ്ലോട്ടിന് 10.7മില്യന്‍ വിലവരും,321000യൂറോ പിഴയും.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ 8.25 മില്യന്‍ യൂറോയുടെ സൈറ്റാണ് ഉപയോഗിക്കാതെയുള്ളത്. ഡോമിനിക് സ്ട്രീറ്റിലാണ് ഇതു ഉള്ളത്.ജര്‍മന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയ അലൈന്‍സിന്റെ കൂടി ഉടമസ്ഥതയിലുള്ള യുകെ കമ്പനിയായ ഹാമേഴ്സണ്‍,ഡെവലപ്പര്‍ സിയാന്‍ മുള്‍റ്യാന്റെ  ബല്ലിമോര്‍ എസ്റ്റേറ്റും കാസില്‍ത്രോണ്‍ തുടങ്ങിയവയുടെ സൈറ്റുകളും രജിസ്റ്ററിലുണ്ട്.

അയര്‍ലണ്ടിലെ ഏറ്റവും വലിയ സ്വകാര്യ ഭൂപ്രഭു ഐറസിന്റെ 1.75 മില്യന്‍ വില വരുന്ന സൈറ്റും ലിസ്റ്റിലുണ്ട്. ഇതിന് 52500യൂറോയാണ് ലെവി നല്‍കേണ്ടി വരിക.

Scroll To Top