Saturday January 21, 2017
Latest Updates

ഉപമ പുലിവാലായി: രാഹുലിനെതിരെ കഷണ്ടിക്കാരുടെ സംഘടന

ഉപമ പുലിവാലായി: രാഹുലിനെതിരെ കഷണ്ടിക്കാരുടെ സംഘടന

എഐസിസി സമ്മേളനത്തിനിടെ ബിജെപിയെ ഉന്നം വെച്ചുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കഷണ്ടി പ്രസ്താവനക്കെതിരെ നാസിക്കിലെ ജനങ്ങള്‍ രംഗത്തെത്തി.  കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബി ജെ പി യെ പരിഹസിക്കാന്‍ കഷണ്ടിക്കാരെ കൂട്ടു പിടിച്താണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
പ്രതിപക്ഷത്തിന് മാര്‍ക്കറ്റിംഗ് നല്ല വശമുണ്ടെന്നും കഷണ്ടിക്കാരന് അവര്‍ ചീര്‍പ്പ് വരെ വില്‍ക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രക്രിയയെ രാഹുല്‍ ഗാന്ധി ആക്ഷേപിക്കുകയാണെന്ന് ആരോപിച്ച് കഷണ്ടിക്കാരുടെ കൂട്ടായ്മ രംഗത്തെത്തുകയായിരുന്നു. വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗവോന്‍ ജില്ലയില്‍ അമല്‍നെര്‍ നഗരത്തിലെ കഷണ്ടിക്കാരായ ആളുകള്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് പ്രകടനം നടത്തുകയും തുകാരം ഹുല്‍വെയ്‌ലിലെ സബ്ഡിവിഷണല്‍ ഓഫീസര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
രാഹുലിന്റെ രാഷ്ട്രീയ ലക്ഷ്യം അംഗീകരിക്കുമ്പോഴും അത് തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് കഷണ്ടിക്കാരുടെ വാദം. കഷണ്ടിയെന്നത് സ്വാഭാവിക പ്രക്രിയയാണ്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിക്കും. കഷണ്ടിക്കാരുടെ കൂട്ടായ്മയില്‍ അംഗമായ ശിവാജി പട്ടേല്‍ പറഞ്ഞു.

Scroll To Top