Sunday December 17, 2017
Latest Updates

ഉപഭോക്താക്കള്‍ ജാഗ്രതപാലിക്കണം, ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി  എഐബി

ഉപഭോക്താക്കള്‍ ജാഗ്രതപാലിക്കണം, ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി  എഐബി

ഡബ്ലിന്‍ : ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നും പണം തട്ടുന്നതടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ എഐബി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐറിഷ് ഡെബിറ്റ് കാര്‍ഡുടമകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്.സംശയാസ്പദമായ നമ്പറിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങള്‍ ഇവരില്‍ നിന്നും പ്രതീക്ഷിക്കാം.

ഈ കുംഭകോണത്തെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരാകണം. ഫോണ്‍ സന്ദേശം വഴി അവരുടെ ഡെബിറ്റ് കാര്‍ഡ് ലോക്ക് ചെയ്തതായി ഉപഭോക്താവിനെ അറിയിക്കുന്നു.എന്നിട്ട് അത് അണ്‍ലോക്ക് ചെയ്യുന്നതിനായി ഒരു നമ്പരിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടും.
ഈ നമ്പര്‍ മനസ്സിലാക്കുകയും പിന്നീട് വ്യക്തിഗത / അല്ലെങ്കില്‍ ബാങ്കിംഗ് വിശദാംശങ്ങള്‍ നല്‍കാനായി ആളുകളെ സമീപിച്ച് കബളിപ്പിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

ബ്രിട്ടനില്‍ നിന്നുള്ള നമ്പറുകളില്‍ നിന്നുമാണ് വ്യാജ സന്ദേശം വന്നിട്ടുള്ളതെന്നു കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തിലുള്ള എല്ലാ മെസ്സേജുകളും തട്ടിപ്പിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണം.നിങ്ങളുടെ കാര്‍ഡ് ലോക്ക് ചെയ്യപ്പെട്ടതായി അവകാശപ്പെടുന്ന സന്ദേശം വ്യാജമാണ്.അതിനാല്‍ ദയവായി പ്രതികരിക്കരുത് എഐബി ഓര്‍മ്മപ്പെടുത്തുന്നു.ഇപ്രകാരമുള്ള സന്ദേശമായിരിക്കും ലഭിക്കുക:നിബന്ധനകളും സേവനങ്ങളും ലംഘിച്ചതിനാല്‍ ഡെബിറ്റ് കാര്‍ഡ് ലോക്ക് ചെയ്തിരിക്കുന്നു.അണ്‍ലോക്ക് ചെയ്യുന്നതിന് ഈ നമ്പറിലേക്ക് …… വിളിക്കുക. ‘

നിങ്ങള്‍ക്ക് സന്ദേശം ലഭിക്കുകയും ഇതിനകം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ബാങ്ക് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായി ഉടന്‍ ബന്ധപ്പെടണം. നിങ്ങള്‍ ഏതെല്ലാം വിവരങ്ങളാണ് നല്‍കിയതെന്ന് അവരോട് വെളിപ്പെടുത്തണമെന്നും ബാങ്ക് ആവശ്യപ്പെടുന്നു.

Scroll To Top