Friday February 24, 2017
Latest Updates

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്ന് ലോകസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച 15 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി പിന്നിലായി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിക്ക് രാഷ്ട്രീയ തിരിച്ചടിയാകും.

11 മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. രണ്ട് മണ്ഡലങ്ങളില്‍ വിജയയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജി വച്ച വഡോദര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ബെന്‍ ഭട്ട് വിജയിച്ചു. കേന്ദ്രമന്ത്രി ഉമാഭാരതിയുടെ മണ്ഡലമായ ചര്‍ക്കാരിയില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉത്തര്‍പ്രദേശിലെ 9 മണ്ഡലങ്ങളില്‍ സമാജ്വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്.

ഗുജറാത്തിലെ ആറ് മണ്ഡലങ്ങളില്‍ ബിജെപി മുന്നേറുന്നു. മണിനഗര്‍ , ആനന്ദ് എന്നിവടങ്ങളില്‍ ബിജെപി ജയിച്ചു. പശ്ചിമബംഗാളില്‍ സിറ്റിംഗ് സീറ്റുകളില്‍ സിപിഎം പിന്നിലായപ്പോള്‍ രണ്ട് സീറ്റുകളില്‍ തൃണമുല്‍ വിജയിച്ചു. ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റ് സിപിഎം നിലനിര്‍ത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലും ബിജെപി ഒരു സീറ്റിലും മുന്നിട്ട് നില്ക്കുന്നു.

Scroll To Top