Thursday November 23, 2017
Latest Updates

ഉദാരവത്കരണ സന്ദേശവുമായി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് :കത്തോലിക്കാ സഭയുടെ കടുംപിടുത്തങ്ങള്‍ അയര്‍ലണ്ടിന്റെ പുരോഗതിയെ തടസപ്പെടുത്തിയെന്ന് കുറ്റസമ്മതം !

ഉദാരവത്കരണ സന്ദേശവുമായി ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് :കത്തോലിക്കാ സഭയുടെ കടുംപിടുത്തങ്ങള്‍ അയര്‍ലണ്ടിന്റെ പുരോഗതിയെ തടസപ്പെടുത്തിയെന്ന് കുറ്റസമ്മതം !

ഡബ്ലിന്‍ : കടുംപിടുത്തത്തില്‍ നിന്നും മോചിതരായി ഉദാരമായ കാഴ്ചപ്പാടുകളാവിഷ്‌കരിക്കാന്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം.കത്തോലിക്കാ വിഭാഗീയത പുരോഗതിക്ക് തടസ്സമായെന്ന തിരിച്ചറിവിലൂടെ കാലത്തിനനുസരിച്ച് മാറണമെന്ന സന്ദേശവുമായാണ് നിരീക്ഷകരെ അമ്പരപ്പിച്ച് കൊണ്ട് ആര്‍ച്ച് ബിഷപ്പ് ഡോ.ഡിയര്‍മ്യുയിഡ് മാര്‍ടിന്‍ ജര്‍മ്മിനിയിലെ ഒരു യോഗത്തില്‍ നല്‍കിയതെന്ന് മാധ്യമ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യന്നു.

കത്തോലിക്കാ വിഭാഗീയത അയര്‍ലണ്ടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.1916ലെ വിളംബര പ്രകാരമുള്ള അയര്‍ലണ്ടിനെ കൊണ്ടുവരുന്നതിനെ വിഭാഗീയത നിരാശപ്പെടുത്തിയെന്ന നിര്‍ണായക പരാമര്‍ശമാണ് ഡോ.ഡിയാര്‍മ്യുയിഡ് മാര്‍ടിന്‍ നടത്തിയത്.

അയര്‍ലണ്ടിന്റെ മത,രാഷ്ട്രീയ ചുറ്റുപാടുകളില്‍ ഏറെ ചര്‍ച്ചപ്പെടേണ്ട വിലപ്പെട്ട നിരീക്ഷണങ്ങളാണ് ആര്‍ച്ച് ബിഷപ്പില്‍ നിന്നുമുണ്ടായത്.’സ്വാതന്ത്യത്തിനു ശേഷം ഏതാണ്ട് 1920കളോടെ സ്വതന്ത്ര അയര്‍ലണ്ട് കൂടുതല്‍ കാത്തലിക്കായി. ഇത് 1916 പ്രഖ്യാപനത്തിന് വിരുദ്ധമായിരുന്നു.കത്തോലിക്കാ പരിപാലനവാദികള്‍ വിശാല സമൂഹമെന്ന ആശയത്തിന്റെ വേരറുത്തു.മാത്രമല്ല രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ സാമൂഹ്യ നയത്തിലും നിര്‍ണായക സ്വാധീനവും ചെലുത്തി.

സ്വാതന്ത്ര്യ വിളംബരത്തിന്റെ അന്തസത്തകള്‍ നടപ്പാക്കുന്നതില്‍ വിഭാഗീയത പ്രതികൂല ഘടകമായെന്ന അയര്‍ലണ്ട് പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിന്റെ പരാമര്‍ശത്തെ നിഷേധിക്കാനാവില്ല.വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും കത്തോലിക്കാ സ്ഥാപനങ്ങളുടെ കുത്തകയായി.വിദ്യാഭ്യാസ രംഗത്ത് പള്ളികളുടെ ആധിപത്യമുണ്ടായി. ഇപ്പോള്‍ പള്ളികളും ഭരണവുമായി വിദ്യാഭ്യാസ രംഗത്തല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ലാത്ത നിലയാണ്.ശരിയായ കത്തോലിക്കാ ആചാരങ്ങള്‍ കത്തോലിക്കാ സ്‌കൂളുകളില്‍പ്പോലും നടപ്പാക്കുന്നത് വളരെ വളരെ ബുദ്ധിമുട്ടായിരിക്കുന്നു’ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

സ്‌കൂളുകള്‍ക്ക് ഫണ്ടനുവദിക്കുന്നതില്‍ വിവേചനം പാടില്ല.പള്ളിയും രാജ്യവും ശത്രുക്കളാകണമെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.രാജ്യത്ത് മാറുന്ന ജനസംഖ്യക്കനുസൃതമായി കത്തോലിക്കാ സ്‌കൂളുകളിലും മാറ്റങ്ങളുണ്ടാകണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Scroll To Top