Tuesday January 17, 2017
Latest Updates

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ചു

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ  അന്തരിച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിലെ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (91) അന്തരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.20 ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ ഇളയ സഹോദരനാണ് ഉത്രാടം തിരുനാള്‍.

കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചുകോയി തമ്പുരാന്റെയും സേതു പാര്‍വതി ഭായിയുടെയും മകനായി 1922 മാര്‍ച്ച് 22 ന് തിരുവനന്തപുരം കവടിയാര്‍ പാലസിലായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ ജനനം. നേരത്തെ അന്തരിച്ച രാധാ ദേവിയാണ് ഭാര്യ. പത്മനാഭ വര്‍മ, പാര്‍വതി വര്‍മ എന്നിവരാണ് മക്കള്‍. ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രി കോമ്പൗണ്ടിലെ പട്ടം പാലസിലാണ് (തുളസി ഹില്‍ പാലസ്) മഹാരാജാവ് താമസിച്ചിരുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപരിപാലകനെന്ന ആചാരപരമായ സ്ഥാനം ഉത്രാടം തിരുനാള്‍ വഹിച്ചിരുന്നു.

Scroll To Top