Tuesday May 22, 2018
Latest Updates

ഉത്തര കൊറിയ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചെന്ന് കിങ് ജോങ് ഉന്‍ ,ഭയപ്പാട് മാറ്റി ലോകം

ഉത്തര കൊറിയ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചെന്ന് കിങ് ജോങ് ഉന്‍ ,ഭയപ്പാട് മാറ്റി ലോകം

സോള്‍: സിഐഎ മേധാവി ഉത്തര കൊറിയയില്‍ സന്ദര്‍ശനം നടത്തിയതിന്റെ പിന്നാലെ സമാധാന വഴിയിലേക്ക് ഉത്തരകൊറിയയും. ആണവായുധ, ദീര്‍ഘദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണങ്ങള്‍ തത്കാലത്തേക്കു നിര്‍ത്തിവച്ചതായി ഉത്തര കൊറിയ അറിയിച്ചു. എന്നാല്‍, ആണവായുധം പൂര്‍ണമായി ഉപേക്ഷിക്കാനില്ലെന്ന സൂചനയും ഉത്തര കൊറിയ നല്‍കുന്നു.

യുഎസ്, ദക്ഷിണ കൊറിയ എന്നിവയുമായി ഉടന്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്കു മുന്നോടിയായാണു തീരുമാനം. തകര്‍ന്നു പോയ സമ്പദ് വ്യവസ്ഥ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട് ,

ആണവശക്തിയിലും മിസൈല്‍ സാങ്കേതിക വിദ്യയിലും രാജ്യം പൂര്‍ണത കൈവരിച്ചുവെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. നേരത്തെ ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നു.

ദക്ഷിണ കൊറിയപ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷനും തമ്മിലാണു പുതിയ ടെലിഫോണ്‍ ബന്ധമാണ് സ്ഥാപിച്ചത്.

അടുത്ത വെള്ളിയാഴ്ച ഇരു കൊറിയകളും തമ്മിലുളള ഉച്ചകോടി നടക്കുന്ന അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ നേരത്തെ ഹോട്ട്ലൈന്‍ സംവിധാനം സ്ഥാപിച്ചിരുന്നു. ഉച്ചകോടിക്കു മുന്‍പായി ഒരു തവണയെങ്കിലും ഇരു നേതാക്കളും പുതിയ ഓഫിസ് ഹോട്ട്ലൈനില്‍ ബന്ധപ്പെടുമെന്നാണു കരുതുന്നത്.

Scroll To Top