Monday February 27, 2017
Latest Updates

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മോഡിയുടെ 3 ഡി പ്രചരണം ശ്രദ്ധേയമാകുന്നു

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മോഡിയുടെ 3 ഡി പ്രചരണം ശ്രദ്ധേയമാകുന്നു

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ പ്രചാരണം ശ്രദ്ധേയമാകുന്നു. ഗ്രാമങ്ങള്‍തോറും മോഡിയുടെ പ്രസംഗങ്ങളുടെ 3 ഡി പതപ്പ് ആണ് ബിജെപി പ്രദര്‍ശിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ 3 ഡി പ്രചരണത്തിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

മോഡിയുടെ പ്രസംഗങ്ങള്‍ക്ക് പരമാവധി പ്രചാരം നല്കുന്നതിലൂടെ പരമാവധി നേട്ടം കൊയ്യാനാണ് ബിജെപി അവസാനഘട്ടത്തില്‍ ശ്രമിക്കുന്നത്. 3 ഡി ഹോളോഗ്രാം സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ മോഡിയുടെ പ്രചാരണം. 15 പേരടങ്ങുന്ന സംഘം ചേര്‍ന്നാണ് കിഴക്കന്‍ മധ്യ ഉത്തര്‍പ്രദേശില്‍ പ്രചരണ പരിപാടികള്‍ ഗ്രാമഗ്രാമാന്തരം നയിക്കുന്നത്.

ഓരോ ടീമും ദിവസേന അഞ്ച് ഷോകള്‍ വീതം പ്രക്ഷേപണം ചെയ്യും. പ്രചരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ വീഴ്ചയും കേന്ദ്രസ ര്‍ക്കാരിന്റെ നായ വൈകല്യങ്ങളും വിഷയമാക്കിയുള്ള പ്രസംഗങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ലോകസഭ തെരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ടത്തില്‍ മോഡി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലൂടെയാണ് ഡിജിറ്റല്‍ പ്രചരണം.

Scroll To Top