Sunday January 21, 2018
Latest Updates

ഉത്തരകൊറിയയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്ര രക്ഷാസമിതി,എണ്ണ വെട്ടിക്കുറച്ചു, പൗരന്മാരെ മറ്റുരാജ്യങ്ങളില്‍ നിന്നും തിരികെ അയയ്ക്കും,യുദ്ധം ആസന്നമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ് 

ഉത്തരകൊറിയയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്ര രക്ഷാസമിതി,എണ്ണ വെട്ടിക്കുറച്ചു, പൗരന്മാരെ മറ്റുരാജ്യങ്ങളില്‍ നിന്നും തിരികെ അയയ്ക്കും,യുദ്ധം ആസന്നമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ് 

ന്യൂയോര്‍ക്ക്: ഉത്തര കൊറിയയ്ക്കെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതി പ്രഖ്യാപിച്ച കടുത്ത ഉപരോധം യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യവകുപ്പ്.ചൈനയുടേയും,റഷ്യയുടെയും പിന്തുണയോടെ യൂ എന്‍ ഉപരോധം ഏര്‍പ്പെടുത്തിയോടെ ഉത്തരകൊറിയ കടുത്ത പ്രതിരോധത്തിലാണ്.

അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ഷം 40 ലക്ഷം ബാരലാക്കി കുറച്ചു. ശുദ്ധീകരിച്ച എണ്ണ ഇറക്കുമതി അഞ്ചുലക്ഷം ബാരലാക്കിയും നിജപ്പെടുത്തി. ഉപഭോഗത്തിന്റെ 90 ശതമാനമാണു വെട്ടിക്കുറച്ചിരിക്കുന്നത്.

വിദേശത്തു ജോലിചെയ്യുന്ന ഉത്തര കൊറിയന്‍ പൗരന്മാരെ രണ്ടു വര്‍ഷത്തിനകം സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കും. ഒരു വര്‍ഷത്തിനകം എന്ന തീരുമാനം അവസാന നിമിഷം രണ്ടാക്കി ഭേദഗതി ചെയ്തു. യുഎസ് കൊണ്ടുവന്ന പ്രമേയം മറ്റൊരു രാജ്യവും എതിര്‍ത്തില്ല. വീണ്ടും ആണവ, മിസൈല്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടാല്‍ ഉപരോധം കൂടുതല്‍ കഠിനമാക്കും. യുഎസിലെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തര കൊറിയ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതാണു പ്രകോപനം. ഉത്തര കൊറിയയ്ക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നു യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി പറഞ്ഞു.

അതേസമയം, ഉപരോധത്തെ അനുകൂലിച്ചെങ്കിലും ഉത്തര കൊറിയയ്ക്കു ബദലായി അമേരിക്കയും ദക്ഷിണകൊറിയയും നടത്തുന്ന പട്ടാള പ്രകടനങ്ങള്‍ നിര്‍ത്തി പ്രകോപനം ഒഴിവാക്കണമെന്നു ചൈന ആവശ്യപ്പെട്ടു. എന്നാല്‍ കാല്‍നൂറ്റാണ്ടിനിടയില്‍, പല ഉപരോധം കൊണ്ടുവന്നിട്ടും ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്കു തടയിടാനായിട്ടില്ലെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

Scroll To Top