Tuesday February 21, 2017
Latest Updates

ഈ വര്‍ഷത്തെ മികച്ച പ്രൊഫഷണല്‍ താരത്തിനുള്ള പുരസ്‌ക്കാരം ലൂയി സുവാരസിന്

ഈ വര്‍ഷത്തെ മികച്ച പ്രൊഫഷണല്‍ താരത്തിനുള്ള പുരസ്‌ക്കാരം ലൂയി സുവാരസിന്

ലണ്ടന്‍: പ്രൊഫഷനല്‍ ഫുട്‌ബോള്‍ താരങ്ങളില്‍ മികച്ച് താരത്തിനുള്ള പുരസ്‌ക്കാരം ലൂയി സുവാരസിന്. പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷനാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ഉറുഗേ താരമായ സുവാരാസ് ഇംഗ്ലിഷ് പ്രീമിയര്‍  ലീഗില്‍ ലിവര്‍പൂളിന് വേണ്ടി ബൂട്ട് അണിയുന്ന താരമാണ്. ഈ സീസണിലെ പ്രകടനമാണ് സുവാരസിന് പുരസ്‌കാരം നേടിക്കൊടുത്തത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 30 ഗോളുകളാണ് ഈ സീസണില്‍ സുവാരസിന്റെ സമ്പാദ്യം. ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡിനെ മികച്ച യുവതാരമായി തെരഞ്ഞെടുത്തു. ഈ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം ടീം ഓഫ് ദി ഇയറും പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരങ്ങള്‍ ആരും തന്നെ ടീം ഓഫ് ദി ഇയറില്‍ ഇടം നേടിയില്ല. ഇത് ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ താരങ്ങള്‍ ഇല്ലാതെ പിഎഫ്എ ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിക്കുന്നത്.

Scroll To Top