Sunday June 24, 2018
Latest Updates

ഈ ഇന്ത്യക്കാരനെ തോല്‍പ്പിക്കാന്‍ ഐറിഷുകാര്‍ ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും?

ഈ ഇന്ത്യക്കാരനെ തോല്‍പ്പിക്കാന്‍ ഐറിഷുകാര്‍ ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും?

ഡബ്ലിന്‍:ഇന്‍ഡിപെന്‍ഡെന്റ് റിച്ച് ലിസ്റ്റ് പ്രകാരം അയര്‍ലണ്ടിലെ ധനവാന്മാരായ പൗരന്മാരില്‍ ഒന്നാം റാങ്ക് ഇത്തവണയും ഇന്ത്യന്‍ വംശജനായ പല്ലോന്‍ജി മിസ്ത്രിക്ക്.

ഇന്ത്യന്‍ വംശജനും ഡബ്ലിനിലെ ശതകോടീശ്വരനുമായ പല്ലോന്‍ജി മിസ്ടിയാണ് പട്ടികയില്‍ ഒന്നാമത്. അയര്‍ലണ്ട് ഇന്‍ഡിപെന്‍ഡെന്റ് റിച്ച് ലിസ്റ്റ് 2018 ന്റെ കണക്കുകള്‍ പ്രകാരം 15.6 ബില്യനാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. പട്ടികയിലുളള ആദ്യ പത്ത് പേര്‍ക്കും 50 ബില്യണ്‍ യൂറോക്ക് മുകളില്‍ സമ്പാദ്യമുള്ളവരാണ്.

150 വര്‍ഷത്തിലധികം വര്‍ഷമായി ഇന്ത്യയിലെ കണ്‍സ്ട്രഷന്‍ ബിസിനസ്സിലെ രാജാക്കന്മരാണ് ഷപ്പോര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. 2003 ലാണ് പല്ലോന്‍ജി ഐറിഷ് പൗരത്വം സ്വീകരിച്ചത്.അദ്ദേഹത്തിന്റെ ഭാര്യ പാറ്റ്സി ഡബ്ലിനില്‍ ജനിച്ചയാളാണ് എങ്കിലും അയര്‍ലണ്ടിലെക്ക് അവധിക്കാലം ചിലവഴിക്കാന്‍ മാത്രമാണ് ഇവര്‍ വരാറുള്ളത് .
കുതിരകളെ അതിരറ്റു സ്നേഹിക്കുന്ന പല്ലോന്‍ന്ജി ഹോഴ്സ് ഷോ കാണുവാനും മറ്റും ഇടയ്ക്കിടെ അയര്‍ലണ്ടില്‍ എത്താറുണ്ട് .പക്ഷെ അയര്‍ലണ്ടിലെ മീഡിയയ്ക്ക് അദ്ദേഹം ഇതേ വരെ പിടി കൊടുത്തിട്ടില്ല .

പല്ലോന്‍ജി മിസ്ത്രി കുടുംബത്തോടൊപ്പം

മുംബൈയിലെ വീട്ടില്‍ ഒതുങ്ങി കഴിയുന്ന പല്ലോന്‍ജി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ‘ മുംബൈ ഹൗസിലെ ഫാന്റം’ എന്നാണു ഇന്ത്യയില്‍ തന്നെ വിളിക്കപെടുന്നത്.പൊതു രംഗത്ത് പ്രത്യക്ഷപ്പെടാന്‍ പൊതുവെ വിമുഖത കാണിക്കുന്നയാളാണ് പല്ലോന്‍ജി

ടാറ്റാ ഗ്രൂപ്പിന്റെ അധിപനായിരുന്ന സൈറസ് മിസ്ത്രി അടക്കം നാല് മക്കളാണ് പല്ലോന്‍ജിക്ക്.നാല് പേരും ഐറിഷ് പൗരത്വമുള്ളവരാണ്.

പട്ടികയില്‍ രണ്ടാം സ്ഥാനം കനേഡിന്‍ വംശജരായ വെസ്റ്റോണ്‍ കുടുംബത്തിനാണ്.  ഇന്‍ഡിപെന്‍ഡന്റ് ന്യൂസ് ആന്‍ഡ് മീഡിയയുടെ ഷെയര്‍ ഹോള്‍ഡറായ ഡെന്നീസ് ഒബ്രെയനും പട്ടികയുടെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Scroll To Top